Ticker

6/recent/ticker-posts

രാരോത്ത് എൽ.പിയിൽ മികവുത്സവം നടത്തി.



പരപ്പൻ പൊയിൽ: രാരോത്ത് ഗവൺമെന്റ് മാപ്പിള ഹൈസ്കൂളിൽ എൽ പി വിഭാഗത്തിൽ കുട്ടികളുടെ വിവിധ കഴിവുകളുടെ പ്രദർശനമായി കോലുമിട്ടായി എന്ന പേരിൽ മികവുത്സവം നടത്തി. 

താമരശ്ശേരി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എം ടി അയ്യൂഖാൻ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ സ്കൂൾ എച്ച് എം ശ്രീമതി ജഗന്ദിടീച്ചർ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീ. സനത് ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ മുഖ്യ അതിഥിയായി താമരശ്ശേരി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീ. പി വിനോദ് സംസാരിച്ചു.

 എം പി ടി എ ചെയർപേഴ്സൺ റംല ഗഫൂർ, പൂർവവിദ്യാർഥി പ്രതിനിധി ശ്രീ എസി ഗഫൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ടി. നൂറുദ്ദീൻ നന്ദി പറഞ്ഞു.

Post a Comment

0 Comments