കോടഞ്ചേരി :
ബി ജെ പി യുടെ മനുഷ്യവിരുദ്ധമായ സാമ്പത്തിക- മത- വർഗീയ നയങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറാവുന്നില്ല" ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എം. മുഹമ്മദ് റിയാസ് സി.പി.ഐ എം കണ്ണോത്ത് ലോക്കൽ കമ്മറ്റി ഓഫീസായ ഇ.എം എസ് മന്ദിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.ഐ എം തിരുവമ്പാടി ഏരിയാ സെക്രട്ടറി
വി കെ വിനോദ് അധ്യക്ഷത വഹിച്ച യോഗത്തിൽ സി.പി ഐ എം ജില്ലാ കമ്മറ്റി അംഗങ്ങളായ ലിൻ്റോ ജോസഫ് എം.എൽ.എ, ടി.വിശ്വനാഥൻ, ഏരിയാ കമ്മറ്റി അംഗങ്ങളായ ജോർജ്ജുകുട്ടി വിളക്കുന്നേൽ, ഷിജി ആൻ്റണി, പുഷ്പാ സുരേന്ദ്രൻ, ദീപു പ്രേംനാഥ്, ഇ. അരുൺ, കെ എ ജോൺ മാഷ് എന്നിവർ സംസാരിച്ചു.
സി. പി ഐ എം കണ്ണോത്ത് ലോക്കൽ സെക്രട്ടറി കെ.എം ജോസഫ് മാസ്റ്റർ, സ്വാഗതവും എം. സി . സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.
0 Comments