കൂടരഞ്ഞി:
മഞ്ഞക്കടവ് പൂതംകുഴിപ്രദേശത്ത് ഇരയെ ആക്രമിക്കുന്ന വന്യമൃഗത്തെ കണ്ടുവെന്ന് കർഷകരായ പ്രദേശവാസികൾ അറിയിച്ചതിനെതുടർന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും തെരെച്ചിൽ നടത്തി.
കഴിഞ്ഞദിവസം തൻ്റെ കൃഷിയിടത്തിലേക്ക് പോകുകയായിരുന്ന വലിയ പാറക്കൽ പ്രഭയാണ് ഇരയെ ഓടിച്ചുകൊണ്ടുപോകുന്ന കാട്ടുമൃഗത്തെ കണ്ടത്.പുലിയോ കടുവയോ ആണെന്ന് പ്രഭ പറഞ്ഞു.
പ്രദേശത്ത് വന്യജീവികളുടെ സാന്നിധ്യം വർദ്ധിച്ചുവരുന്നതായും നായ ഉൾപ്പെടെ വളർത്തുമൃഗങ്ങളെ സ്ഥിരമായി കാണാതാവുന്നതായും പ്രദേശവാസികൾ പരാതിപ്പെട്ടു.
പരിശോധനയിൽ വന്യമൃഗത്തിൻ്റെ സാന്നിധ്യം ബോധ്യപ്പെട്ടുവെന്നും കാൽപാടുകൾ അവ്യക്തമായതിനാൽ ജീവിയെ തിരിച്ചറിയാൻ കഴിയുന്നില്ലഎന്നും പ്രദേശത്ത് ക്യാമറ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർ P. മണി യുടെ നേതൃത്വത്തിലുള്ള വനപാലകരും RRT അംഗങ്ങളുമായിരുന്നു സംഘത്തിലുണ്ടായിരുന്നത് .
0 Comments