കോഴിക്കോട്:
ജവഹർലാൽ നെഹ്റു നാഷണൽ ലീഗൽ ആൻഡ് സോഷ്യൽ ഫോറവും ഹ്യൂമൻ റൈറ്റ്സ് ആൻഡ് എൻവിയോൺമെന്റ് പ്രൊട്ടക്ഷൻ ഫോറവും സംയുക്തമായി സംഘടിപ്പിച്ച ഭരണഘടനാ ദേശീയ സംവാദം 2025 കോൺഗ്രസ് പ്രവർത്തക സമിതിഅംഗം രമേശ് ചെന്നിത്തല എംഎൽഎ കെ പി കേശവൻ ഹാളിൽ ഉദ്ഘാടനം ചെയ്തു.
വർത്തമാനകാലത്ത് ഇന്ത്യയുടെ പരിപാവനമായ ഭരണഘടന വലിയ വെല്ലുവിളി നേരിടുകയാണെന്നും ഭരണഘടനാ സങ്കൽപ്പങ്ങളെ അട്ടിമറിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്നത് ചെറുത്തു തോൽപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭരണഘടനയോടുള്ള വിശ്വാസവും ഭരണഘടനയോടുള്ള കൂറും ഊട്ടിയുറപ്പിക്കാൻ ബാധ്യതപ്പെട്ട ഭരണഘടന സ്ഥാപനങ്ങളെ ദുർബലപ്പെടുത്തു കയും തകർക്കുകയും ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കേവലം അധികാര താത്പര്യത്തിനു വേണ്ടി പാവനമായ ഭരണഘടനാ ദർശനങ്ങളെ തകർക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ സങ്കൽപ്പങ്ങളെ ദുർബലപ്പെടുത്തുമെന്നുമെന്നും ജനങ്ങളിൽ ജനാധിപത്യബോധത്തോടുള്ള ആഭിമുഖ്യത്തിൽ സംശയം ജനിപ്പിക്കുവാൻ അത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഫാസിസ്റ്റ് ചിന്തകളോട് കൂടിയ ഭരണകൂട ചിന്തകളും ചെയ്തി കളും അധികാര കേന്ദ്രീകരണത്തിന് വഴിയൊരുക്കുമെന്നും അത് ഭരണഘടന സ്ഥാപനങ്ങളുടെ അടിവേറിറക്കാൻ കാരണമാകുമെന്നും അതിനെതിരെ ഒറ്റക്കെട്ടായി പോരാടേണ്ടുന്ന കാലഘട്ടം അതിക്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയെ ദുർബലപ്പെടുത്തിയും മാറ്റിമറിച്ചും ജനാധിപത്യ വ്യവസ്ഥകൾ ദുർബലപ്പെടുത്തിയും ഫാസിസ്റ്റ് ഗവൺമെന്റ് രൂപീകരിക്കുവാനുള്ള ശ്രമമാണ് ആസൂത്രിതമായി നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ഗവൺമെന്റ് ഭരണഘടനാ സ്ഥാപനങ്ങളായ ഇലക്ഷൻ കമ്മീഷനേയും മറ്റ് അധികാര സ്ഥാപനങ്ങളെയും ചവിട്ടി മെതിക്കുകയാണെന്നും അതിലൂടെ ജനാധിപത്യക്രമത്തെ അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഫാസിസ്റ്റ് ഗവൺമെന്റിന്റെ കീഴിൽ ജുഡീഷ്യറി പോലും ദുർബലപ്പെട്ടു എന്നും ഏറ്റവും ശക്തമായ ഭരണഘടന സ്ഥാപനമായ ജുഡീഷ്യറി പക്ഷപാതപരവും വിവേചനപരവുമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് ജനാധിപത്യ സംവിധാനത്തോടും ഭരണഘടനയോടുള്ള വെല്ലുവിളിയും ആണെന്ന് അദ്ദേഹം പറഞ്ഞു.
വയനാട് വെറ്റിനറി കോളേജിലെ റാഗിങ്ങിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥന്റെ കുടുംബത്തിന് നീതി ഉറപ്പിക്കുവാൻ വിമുഖത കാട്ടിയ കോടതിവിധി ഞെട്ടിപ്പിക്കുന്നതാണെന്നും പ്രതികളെ വെള്ളപൂശാൻ ശ്രമിച്ച കോടതിയുടെ വിധി ന്യായം ഭരണഘടനയോടുള്ള സകല വെല്ലുവിളിക്കുള്ള ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ സംവാദത്തിൽ ഫോറം പ്രസിഡന്റ് അഡ്വക്കറ്റ് പി വി മോഹൻലാൽ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ, മനോരമ മുൻ അസിസ്റ്റന്റ് എഡിറ്റർ കെ എഫ് ജോർജ്, അഡ്വക്കേറ്റ് എം രാജൻ, K ബാലനാരായണൻ, നസ്സീർ ഹുസൈൻ T P, ആയിഷ മുഹമ്മദ്, എന്നിവർ സംസാരിച്ചു.
0 Comments