ഓമശ്ശേരി: ഒരുമയുടെ സന്ദേശം വിളിച്ചോതി പാലിയേറ്റീവ് കെയറിന്റെ ധനശേഖരണാർത്ഥം ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദശദിന ഓമശ്ശേരി ഫെസ്റ്റിന്റെ ഭാഗമായി ഓമശ്ശേരിയിൽ മാനവ സൗഹൃദ സംഗമം സംഘടിപ്പിച്ചു.എം.കെ.രാഘവൻ എം.പി.ഉൽഘാടനം ചെയ്തു.കാലുഷ്യത്തിന്റെ വർത്തമാന കാലത്ത് മനുഷ്യർ കൈകോർത്ത് പിടിക്കേണ്ടതിന്റെ പ്രാധാന്യം വർദ്ധിച്ചു വരികയാണെന്നും സമൂഹത്തിൽ പരസ്പര സ്നേഹവും ബഹുമാനവും നിലനിൽക്കണമെന്നും അതിനെതിരെയുള്ള ഏതു നീക്കവും ചെറുത്ത് തോൽപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.സംഘാടക സമിതി ചെയർമാൻ പി.കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.ജന:കൺവീനർ യൂനുസ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.
നാസർ ഫൈസി കൂടത്തായി,ഭാസ്കരൻ നീലേശ്വരം,കെ.പി.അബ്ദുൽ അസീസ് സ്വലാഹി,കെ.കെ.അബ്ദുല്ലക്കുട്ടി,ഒ.എം.ശ്രീനിവാസൻ നായർ,സംഘാടക സമിതി വർ.കൺവീനർ പി.വി.സ്വാദിഖ്,പി.അബ്ദുൽ നാസർ,കെ.പി.അയമ്മദ് കുട്ടി മാസ്റ്റർ,ടി.ശ്രീനിവാസൻ,സൂപ്പർ അഹമ്മദ് കുട്ടി ഹാജി,ഫാത്വിമ അബു,ഒ.പി.സുഹറ,സി.എ.ആയിഷ ടീച്ചർ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,ജ്യോതി ടീച്ചർ,എം.കെ.പോക്കർ സുല്ലമി,സി.പി.ഉണ്ണി മോയി,എം.കെ.ശമീർ,എം.പി.അഷ്‌റഫ്,സക്കീർ പുറായിൽ,ഇ.കെ.മുജീബു റഹ്മാൻ എന്നിവർ സംസാരിച്ചു.ഫെസ്റ്റ് കോ-ഓർഡിനേറ്റർ ആർ.എം.അനീസ് നന്ദി പറഞ്ഞു.
ഫെസ്റ്റിന്റെ ഭാഗമായി നടന്ന സാംസ്കാരിക സദസ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്വിമ അബു ഉൽഘാടനം ചെയ്തു.സംഘാടക സമിതി വൈ.ചെയർമാൻ ഒ.പി.അബ്ദുൽ റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് കെ.എം.കോമളവല്ലി,എം.കെ.ജംഷീർ(ഓട്ടോ കോ-ഓർഡിനേഷൻ കമ്മിറ്റി),കെ.അബ്ദുൽ ലത്വീഫ്,കെ.കരുണാകരൻ മാസ്റ്റർ(പ്രസിഡണ്ട്-ക്ഷീര സംഘം,ഓമശ്ശേരി) എന്നിവർ സംസാരിച്ചു.പഞ്ചായത്തംഗങ്ങളായ ഒ.പി.സുഹറ സ്വാഗതവും ഡി.ഉഷാദേവി ടീച്ചർ നന്ദിയും പറഞ്ഞു.
ഫോട്ടോ:ഓമശ്ശേരി ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന മാനവ സൗഹൃദ സംഗമം എം.കെ.രാഘവൻ എം.പി.ഉൽഘാടനം ചെയ്യുന്നു.
0 Comments