ഓമശ്ശേരി:ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന സമഗ്ര ജി.ഐ.എസ്.മാപ്പിംഗ് പദ്ധതിയുടെ ഭാഗമായുള്ള ഡ്രോൺ സർവ്വേ ആരംഭിച്ചു.നൂതന സാങ്കേതിക വിദ്യകളായ ഡ്രോൺ,ഡി.ജി.പി.എസ്,ജി.പി.എസ്, പ്രത്യേകം രൂപപ്പെടുത്തിയ മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ സഹായത്തോടെ പഞ്ചായത്ത് പരിധിയിലെ മുഴുവൻ പൊതു-സ്വകാര്യ ആസ്തികളും അവയുടെ അടിസ്ഥാന വിവരങ്ങളോടെ മാപ് ചെയ്യുകയും വിശകലന സൗകര്യത്തോട് കൂടിയ വെബ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയും അതുവഴി ആവശ്യമായ വിവരങ്ങൾ തൽസമയം വിരൽത്തുമ്പിൽ എത്തിക്കുകയുമാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്.23 ലക്ഷം രൂപ ചെലവഴിച്ച് ബഹു വർഷ പദ്ധതിയായാണ് പ്രോജക്റ്റ് നടപ്പിലാക്കുന്നത്.ഊരാളുങ്കൾ ലേബർ ടെക്നോളജി സൊല്യൂഷൻ-യു.എൽ.ടി.എസാണ് പദ്ധതി നിർവ്വഹണം നടത്തുന്നത്.
ആധുനിക വിവര-സാങ്കേതിക വിദ്യയുടെ സഹായത്താൽ നടപ്പിലാക്കുന്ന ഈ പദ്ധതി പ്രകാരം പഞ്ചായത്ത് പരിധിയിലെ മുഴുവൻ കെട്ടിടങ്ങളും ഫോട്ടോ ഉൾപ്പടെയുള്ള സമ്പൂർണ്ണ വിവരങ്ങൾ ഉൾപ്പെടുത്തി മാപ് ചെയ്യുന്നതോടൊപ്പം റോഡ്,പാലം,കൽവെർട്ട്,ഡ്രൈനേജ്,കനാൽ,ലാൻഡ്മാർക്,തണ്ണീർത്തടങ്ങൾ,സൂക്ഷ്മതല ഭൂവിനിയോഗ മാപ്പുകൾ എന്നിവ ഒരു വെബ്പോർട്ടലിൽ ആവശ്യാനുസരണം സേർച്ച് ചെയ്ത് പരിശോധിക്കാനും കഴിയും.ആധുനികതയിലൂന്നിയ ആസൂത്രണം,കൃത്യതയാർന്ന പദ്ധതി വിഭാവന-നിർവ്വഹണം,ക്ഷേമപദ്ധതികൾ ഏറ്റവും അർഹരിലേക്ക് എത്തിക്കുക,അടിസ്ഥാന സൗകര്യ വികസനം എന്നിവ ഏറ്റവും കൃത്യതയോടെ നടപ്പിലാക്കാൻ സഹായിക്കുന്നതോടൊപ്പം കൃഷി,വ്യവസായം,ആരോഗ്യം,ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലെ പദ്ധതികൾ കാര്യക്ഷമമായി പ്രാവർത്തികമാക്കാനും ഈ പദ്ധതി വഴി സാധിക്കും.പദ്ധതിയുമായി പഞ്ചായത്തിലെ മുഴുവൻ ജനങ്ങളും സഹകരിക്കണമെന്നും ഇതിന്റെ ഭാഗമായുള്ള കെട്ടിട സർവ്വേക്ക് ബന്ധപ്പെട്ടവർ സമീപിക്കുമ്പോൾ പൂർണ്ണവും സത്യസന്ധവും കൃത്യവുമായ വിവരങ്ങൾ നൽകണമെന്നും പഞ്ചായത്ത് അധികൃതർ അഭ്യർത്ഥിച്ചു.
പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി പദ്ധതി വിശദീകരിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,മൂസ നെടിയേടത്ത്,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,ബീന പത്മദാസ്,എം.ഷീല,പഞ്ചായത്ത് സെക്രട്ടറി കെ.ഗിരീഷ് കുമാർ,കെ.പി.അയമ്മദ് കുട്ടി മാസ്റ്റർ,ആർ.എം.അനീസ്,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.ബ്രജീഷ് കുമാർ,പ്രൊജക്റ്റ് മാനേജർ കെ.ഇസ്മായിൽ,പഞ്ചായത്ത് ഹെഡ് ക്ലാർക്ക് ഷീന,കെ.ടി.അനീഷ് മാധവൻ,രേഖ,സാലിഫ്,പ്രോജക്റ്റ് അംഗങ്ങളായ അശ്വിജിത്ത്,രാജേഷ് എന്നിവർ സംസാരിച്ചു.
ഫോട്ടോ:ഓമശ്ശേരിയിൽ ജി.ഐ.എസ്.മാപ്പിംഗ് പദ്ധതി പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്യുന്നു.
0 Comments