Ticker

6/recent/ticker-posts

താമരശ്ശേരി വഴിയോര വിശ്രമകേന്ദ്രത്തിനു നേരെ ഗുണ്ടാ ആക്രമം.



താമരശ്ശേരി:
താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപത്തെ "Take a Break" വഴിയോര വിശ്രമകേന്ദ്രത്തോടനുബന്ധിച്ച് പ്രവർത്തിക്കുന്ന കോഫി ഷോപ്പിലാണ് ആക്രമം.

കഴിഞ്ഞ രാത്രി 12.15 ഓടെ കടയിലെത്തിയ 5 അംഗ സംഘം ആദ്യം ബ്രോസ്റ്റഡ് ചിക്കൻ ആവശ്യപ്പെട്ടു, എന്നാൽ ചിക്കൻ തീർന്നു പോയെന്ന് ജീവനക്കാരൻ പറഞ്ഞു, എന്നാൽ അതു പറ്റില്ല ഞങ്ങൾക്ക് കിട്ടിയേ മതിയാവൂ എന്ന് പറഞ്ഞാണ് തർക്കം ആരംഭിച്ചത്, തുടർന്ന് കോഫീ ഷോപ്പ് ഉടമയും വിമുക്ത ഭടനുമായ പൂനൂർ നല്ലിക്കൽ  ഷഹീദ് (41), നെയും ജീവനക്കാരനും ആസാം സ്വദേശിയുമായ മെഹദി ആലം 
 എന്നിവരെ
ക്രൂരമായി മർദ്ദിക്കുകയും, കടയിൽ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ താമരശ്ശേരി പോലീസ് രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

അക്രമത്തിൻ്റെ ദൃശ്യങ്ങൾ CC tv യിൽ പതിഞ്ഞിട്ടുണ്ട്.


Post a Comment

0 Comments