Ticker

6/recent/ticker-posts

കൊടുവള്ളി മണ്ഡലത്തിലെ റോഡുകൾ ഉന്നത നിലവാരത്തിലേക്ക്; പ്രധാനപ്പെട്ട രണ്ട് റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി നാളെ നിർവഹിക്കും; ഡോ.എം.കെ. മുനീർ എം.എൽ.എ.




കൊടുവള്ളി : കൊടുവള്ളി നിയോജകമണ്ഡലത്തിലെ പ്രധാന റോഡുകളായ പരപ്പൻപൊയിൽ - കാരക്കുന്നത് റോഡിൻറെ പ്രവൃത്തി ഉദ്ഘാടനവും നവീകരണ പ്രവൃത്തി പൂർത്തിയായ പന്നൂർ - നരിക്കുനി - പുന്നശ്ശേരി റോഡിൻ്റെ ഉദ്ഘാടനവും നാളെ രാവിലെ 10 30 ന് എളേറ്റിൽ വട്ടോളി ബസ്റ്റാൻഡ് പരിസരത്ത് വച്ച്  പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കുമെന്ന് ഡോ.എം.കെ മുനീർ എം.എൽ.എ അറിയിച്ചു.

ചടങ്ങിൽ മുഖ്യാതിഥികളായി വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനും എം.കെ രാഘവൻ എം.പി.യും സംബന്ധിക്കുമെന്നും എം.എൽ.എ അറിയിച്ചു. 

നാലു പഞ്ചായത്തുകളെയും ഒരു  മുനിസിപ്പാലിറ്റിയേയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായ പരപ്പൻപൊയിൽ - കാരക്കുന്നത്ത് റോഡ് പ്രവൃത്തി ആരംഭിക്കുന്നതോടെ  വികസന രംഗത്ത് വലിയ ഒരു മുന്നേറ്റമാണ് നിയോ ജക മണ്ഡലത്തിൽ നടപ്പിലാകുന്നത്. പരമാവധി വേഗത്തിൽ പ്രവൃത്തി പൂർത്തീകരിക്കാൻ സാധിക്കുമെന്ന് പ്രത്യാശിക്കുന്നതെന്നും എം.എൽ.എ പ്രസ്താവനയിൽ വ്യക്തമാക്കി.

 പ്രവൃത്തി ആരംഭിച്ച് മാസങ്ങൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് പ്രതിസന്ധികൾ അതിജീവിച്ച് പന്നൂർ - നരിക്കുനി - പുന്നശ്ശേരി റോഡ് പ്രവൃത്തി പൂർത്തീകരിച്ച് നാടിന് സമർപ്പിക്കുന്നതെന്നും അതിയായ സന്തോഷമുണ്ടെന്നും എം.എൽ.എ അറിയിച്ചു.


Post a Comment

0 Comments