ഓമശ്ശേരി :
1954 ൽ സ്ഥാപിതമായി പതിനായിരങ്ങൾക്ക് ആക്ഷര വെളിച്ചം പകർന്ന വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൻ്റെ 70-ാം വാർഷികാഘോഷ പരിപാടികൾ സ്കൂളിൽ നടന്നു.
വാർഷികാഘോഷത്തിൻ്റെ ഉദ്ഘാടനം ലിൻ്റോ ജോസഫ് എം എൽ എ നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ.സജി മങ്ങരയിൽ അധ്യക്ഷത വഹിച്ചു.
താമരശ്ശേരി കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. മുക്കം നഗരസഭ കൗൺസിലർ വേണു കല്ലുരുട്ടി സ്കൂൾ സപ്ലിമെൻ്റിൻ്റെ പ്രകാശനം നിർവഹിച്ചു.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് മെമ്പർ രജിത രമേശ്, ഹൈസ്കൂൾ പ്രധാനാധ്യാപിക റീജ വി ജോൺ പി ടി എ പ്രസിഡൻ്റ് അബ്ദുൾ സത്താർ പൂർവധ്യാപകരായ എൻ വി അബാഹം, പി വി അബ്ദുറഹിമാൻ, എം പി ടി എ പ്രസിഡൻ്റ് ഭാവന വിനോദ് അധ്യാപകരായ സി കെ ബിജില സിന്ധു സഖറിയ ബിജു മാത്യു സ്കൂൾ ലീഡർ റിയോൺ പ്രവീൺ എന്നിവർ പ്രസംഗിച്ചു.
ആയിരങ്ങൾ പങ്കെടുത്ത വാർഷികാഘോഷ പരിപാടികളിൽ വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കാളികളായി.
ചടങ്ങിൽ വെച്ച് പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, അധ്യാപകനായ വിമൽ വിനോയി, ഫുട്ബോൾ കോച്ച് ശശിധരൻ, ചിത്രകലാ അധ്യാപകൻ ജെജി. സംഗീതാധ്യാപിക ശ്രീനിഷവിനോദ് അബാക്കസ് ടീച്ചർ വിജിഷ ,കരാട്ടെ പരിശീലകൻ കെ ബി ദിലീപ് വിദ്യാർഥി പ്രതിഭകളായ ഹനഫാത്തിമ വൈഷണവ് ഹരി മാളവിക ബിജു,ആയിഷ ,റബിയ ഫിദ അഫ്നാൻ പി എന്നിവരെയും ആദരിച്ചു.
70-ാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സ്കൂളിൽ ജൈവവൈവിധ്യ പാർക്കൊരുക്കിയ ശേഷം ആരംഭിച്ച അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കൂൾ കവാടത്തിൻ്റെ നിർമാണം അതിവേഗം നടന്നു വരുന്നു.
200 മീറ്റർ ട്രാക്കിടാൻ കഴിയുന്ന വിധത്തിൽ സ്കൂൾ ഗ്രൗണ്ടിൻ്റെ വിപുലീകരണവും ആരംഭിച്ചിട്ടുണ്ട്.
0 Comments