വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൻ്റെ 70-ാം വാർഷികത്തിൻ്റെ ഭാഗമായി നടന്ന ആദ്യ പൂർവവിദ്യാർഥി സംഗമത്തിൽ പങ്കെടുത്തവർ
ഓമശ്ശേരി :
വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ 2005 ൽ 7ാം ക്ലാസ് പൂർത്തിയാക്കിയ പൂർവ വിദ്യാർഥികളുടെ സംഗമമാണ് നടന്നത്.
1954 ൽ സ്ഥാപിതമായി പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് അക്ഷര വെളിച്ചം പകർന്നു നൽകിയ വേനപ്പാറ യുപി സ്കൂളിൻ്റെ 70-ാം വാർഷികത്തിൻ്റെ ഭാഗമായി നടന്ന ആദ്യപൂർവ വിദ്യാർഥി സംഗമായിരുന്നു ഇത്.
പൂർവവിദ്യാർഥി സംഗമത്തിൻ്റെ ഉദ്ഘാടനം മുൻ പ്രധാനാധ്യാപകൻ ടി ജെ ജോസ് തരണി യിൽ നിർവഹിച്ചു. പ്രധാനാധ്യാപൻ ജെയിംസ് ജോഷി അധ്യക്ഷത വഹിച്ചു.
പൂർവധ്യാപകരായ റോസമ്മ ജോസഫ്, ഷൈല ജോൺ അധ്യാപകരായ ബിജു മാത്യു, ശിൽപചാക്കോ, ഷബ്ന ജോസ് പൂർവവിദ്യാർഥികളായ നിധീഷ് ഓമശ്ശേരി മുഹമ്മദ് സുഹൈൽ, രാഹുൽ കെ കെ, ഷബീർ കെ, ഷിഫ എന്നിവർ പ്രസംഗിച്ചു.
70-ാം വാർഷികത്തിൻ്റെ ഭാഗമായി നടന്ന ആദ്യപൂർവവിദ്യാർഥി സംഗമത്തിൽ പൂർവധ്യാപകരും അധ്യാപകരും പങ്കാളികളായി.
0 Comments