Ticker

6/recent/ticker-posts

സംസ്ഥാന ബജറ്റ് - കൊടുവള്ളി മണ്ഡലത്തില്‍ 6 കോടിയുടെ പ്രവൃത്തികള്‍ക്ക് അനുമതി ലഭ്യമായി.




കൊടുവള്ളി: 
2025-26 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റില്‍ കൊടുവള്ളി നിയോജകമണ്ഡലത്തില്‍ 6 കോടിയുടെ പ്രവൃത്തികള്‍ക്ക് അനുമതി ലഭ്യമായതായി ഡോ:എം.കെ.മുനീര്‍ എം.എല്‍.എ അറിയിച്ചു.

താമരശ്ശേരി പള്ളിപ്പുറം റോഡിന് 4 കോടി രൂപയും, സി.എച്ച്.എം.കെ.എം ഗവ. ആര്ട്‌സ് & സയന്‍സ് കോളേജ് ഹോസ്റ്റല് ഫേസ്-1 നിർമ്മാണ പ്രവർത്തനത്തിന് രണ്ടു കോടി രൂപയും ബജറ്റിൽ അനുവദിച്ചു.

ബജറ്റില്‍ പരാമര്‍ശിക്കപ്പെട്ട മറ്റു പദ്ധതികള്‍.

കട്ടിപ്പാറ വ്യവസായ പാര്‍ക്ക് അടിസ്ഥാന സൗകര്യം, 
കൊടുവള്ളി ഗവ ഐ.ടി.ഐ കെട്ടിടം നിര്‍മ്മാണം ഒന്നാം ഘട്ടം, താമരശ്ശേരി റവന്യു ടവര്‍ നിര്‍മ്മ്ാണം,  പുല്ലാഞ്ഞിമേട് കോളിക്കല്‍ ബി. വി അബ്ദുല്ലക്കോയ മെമോറിയല്‍ റോഡ്
മേലെ പാലക്കുറ്റി  കിഴക്കോത്ത് പാലം, മടവൂര്‍ സി.എം.മഖാം റോഡ്, കോളിക്കല്‍ പാലം, മടവൂര്‍ സ്‌റ്റേഡിയം നിര്‍മ്മാണം സ്ഥലമേറ്റെടുപ്പ് ഉള്‍പ്പടെ, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണം, പുല്ലാളൂര്‍ പൈമ്പാലുശ്ശേരി റോഡ്, ചെറ്റക്കടവ് സ്‌റ്റേഡിയം, നെല്ലാകണ്ടി എളേറ്റില്‍ റോഡ് ,നടമ്മല്‍ക്കടവ് പാമ്പങ്ങല്‍  റോഡ്, കൊട്ടയോട്ടു താഴം - ഒടുപാറ-പാലങ്ങാട് റോഡ്, പടനിലം-നരിക്കുനി റോഡ്,
കൊട്ടക്കാവയല്‍ മദ്രസബസാര്‍ പാലം, കാളരാന്തിരി  പട്ടിണിക്കാര  നെല്ലാങ്കണ്ടി  അവിലോറ  കത്തറമ്മല്‍  ചോയിമഠം  ആനപ്പാറ  പാടത്തുംകുഴി  പൂനൂര്‍  റോഡ്, കോരങ്ങാട് ചമല്‍ കട്ടിപ്പാറ റോഡ് (കോക്കാംവരുമ്മല്‍  വരെ) 

ഭരണാനുമതി ലഭിക്കുന്നതിന് പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനും ഡിസൈന്‍ തയ്യാറാക്കുന്നതിനും  ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ഉടന്‍ വിളിച്ചു ചേര്‍ക്കുമെന്നും എം.എല്‍.എ അറിയിച്ചു. 


Post a Comment

0 Comments