കോഴിക്കോട്:
കോഴിക്കോട് അരയിടത്തുപാലം മേൽപ്പാലത്തിന് സമീപം ബസ് മറിഞ്ഞ് 40ഓളം പേർക്ക് പരിക്കേറ്റു. കോഴിക്കോട് നിന്ന് മാവൂർ-കൂളിമാട് റൂട്ടിലോടുന്ന ബസാണ് ബേബി മെമോറിയൽ ആശുപത്രിക്ക് സമീപം മറിഞ്ഞത്. രണ്ടുപേരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരിൽ എട്ട് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും 27 പേരെ തൊട്ടടുത്തുള്ള ബേബി മെമോറിയൽ ആശുപത്രിയിലേക്കും മാറ്റി. ബസിൽ 47 പേർ ഉണ്ടായിരുന്നുവെന്നാണ് വിവരം.
ലിയമോൾ എന്ന ബസാണ് വൈകീട്ട് 4.10ഓടെ അപകടത്തിൽപെട്ടത്. ബൈക്കിനെ മറികടക്കുന്നതിനിടയിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ ബസിന്‍റെ മുൻഭാഗം പൂർണമായും തകർന്നു. റോഡിൽ നിന്ന് ബസ് ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്.
0 Comments