കോടഞ്ചേരി:
കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ യുപി വിഭാഗം അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾക്കായി മൂന്ന് ദിവസത്തെ സഹവാസ ക്യാമ്പ്
' നവ തരംഗം 25' എന്ന പേരിൽ ആരംഭിച്ചു.
ഫെബ്രുവരി 10, 11, 12 ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് സ്കൂൾ മാനേജർ റവ. ഫാദർ കുര്യാക്കോസ്
ഐക്കൊളമ്പിൽ ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ സ്വഭാവരൂപവൽക്കരണവും വ്യക്തിത്വ വികസനവും ലക്ഷ്യം വെച്ചുകൊണ്ടുള്ള ക്യാമ്പിൽ പാട്ടും,കളികളും പഠന പ്രവർത്തനങ്ങളുമായി കുട്ടികൾ ഉത്സാഹത്തിലാണ്.
സ്കൂൾ പിടിഎ പ്രസിഡന്റ് റോക്കച്ചൻ പുതിയേടത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്യാമ്പ് കോർഡിനേറ്റർ ഷിനോജ് സി ജെ സ്വാഗതം ആശംസിച്ചു...വാർഡ് മെമ്പർ വാസുദേവൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.സ്കൂൾ ഹെഡ്മാസ്റ്റർ ബിനു ജോസ് ക്യാമ്പ് സന്ദേശം നൽകി.
ബെർണാഡ് ജോസ്, Sr. സാലി സി. ജെ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
0 Comments