ഓമശ്ശേരി:
ഗ്രാമ പഞ്ചായത്ത് ഭരണസമിതി 2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്തിന്റെ അധീനതയിലുള്ള കൂടത്തായി ഗവ:ആയുർവ്വേദ ഡിസ്പെൻസറിക്ക് രണ്ട് ലക്ഷത്തി മുപ്പതിനായിരം രൂപ ചെലവഴിച്ച് വാങ്ങിയ ഫർണ്ണിച്ചറുകൾ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ആശുപത്രിക്ക് കൈമാറി.
ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,വാർഡ് മെമ്പർ എം.ഷീജ ബാബു,മെഡിക്കൽ ഓഫീസർ ഡോ:വി.പി.ഗീത,ഹോസ്പിറ്റൽ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ വി.കെ.ഇമ്പിച്ചി മോയി,കെ.പി.അയമ്മദ് കുട്ടി മാസ്റ്റർ,ടി.ടി.മനോജ് കുമാർ,എ.കെ.കാതിരി ഹാജി,പി.സി.മോയിൻ കുട്ടി,സി.കെ.കുട്ടി ഹസ്സൻ എന്നിവർ പ്രസംഗിച്ചു.
രണ്ട് എക്സിക്യൂട്ടീവ് ടേബിളുകൾ,മൂന്ന് റിവോൾവിംഗ് ചെയറുകൾ,നാല് എക്സിക്യൂട്ടീവ് ചെയറുകൾ,നാല് സ്റ്റീൽ കാബിനറ്റ്,നാല് എയർപോർട്ട് ചെയർ,ഒന്ന് വീതം വീൽ ചെയർ,സ്റ്റീൽ ഫില്ലിംഗ് കാബിനറ്റ് എന്നിവയാണ് പഞ്ചായത്ത് വാങ്ങി നൽകിയത്.
ഫോട്ടോ:കൂടത്തായി ഗവ.ആയുർവ്വേദ ആശുപത്രിക്ക് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് അനുവദിച്ച ഫർണ്ണിച്ചറുകൾ പ്രസിഡണ്ട് പി.കെ.ഗംഗാധരൻ കൈമാറുന്നു.
0 Comments