തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ യുവാവ് ആറുപേരെ വെട്ടിക്കൊന്നെന്ന് അവകാശപ്പെട്ട് 23കാരൻ പൊലീസിൽ കീഴടങ്ങി.
വെഞ്ഞാറമൂട് സ്വദേശി അഫ്‌നാനാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. ആറ് പേരെ താൻ കൊന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കുടുംബാംഗങ്ങളെയാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തി
പാങ്ങോട്ടുള്ള വീട്ടിൽ 88 വയസ്സുള്ള വൃദ്ധ തലക്കടിയേറ്റാണ് മരിച്ചത്. യുവാവിന്റെ മുത്തശ്ശി സൽമാബീവിയുടെ മൃതദേഹം കണ്ടെത്തി. 13 വയസുള്ള സഹോദരൻ അഫ്‌സാനെയും പെൺസുഹൃത്ത് ഫസാനയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. എസ്.എൻ. പുരം ചുള്ളാളത്ത് പെൺസുഹൃത്തിന്‍റെ മാതാപിതാക്കളായ ലത്തീഫ്, ഷാഹിദ എന്നിവരും കൊല്ലപ്പെട്ടതായി വിവരമുണ്ട്.
യുവാവിന്‍റെ മാതാവ് ഷെമിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതി പിതാവിനൊപ്പം വിസിറ്റിങ് വിസയിൽ പോയി തിരിച്ചു വന്നതാണെന്നാണ് വിവരം. മാതാവ് കാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു. വെഞ്ഞാറമൂട് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് കൊല്ലപ്പെട്ട അനിയൻ അഫ്‌സാൻ. കൊലപാതകത്തിനു ശേഷം പ്രതി വീട്ടിലെ ഗ്യാസ് തുറന്നുവിട്ടു. ഇതിനു പിന്നാലെയാണ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Updating...
0 Comments