Ticker

6/recent/ticker-posts

കാനഡയിൽ ഇറങ്ങുന്നതിനിടെ വിമാനം തലകീഴായി മറിഞ്ഞു; 18 പേർക്ക് പരിക്ക് .




ഒട്ടാവ: കാനഡയിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു. ടൊറന്‍റോ വിമാനത്താവളത്തിലാണ് അപകടം. 18 പേർക്ക് പരിക്കേറ്റു.

മൂന്നു പേരുടെ നില ഗുരുതരമാണ്. നാല് കാബിൻ ക്രൂ അടക്കം 80 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യു.എസിലെ മിനിയാപ്പൊളിസിൽനിന്ന് ടൊറന്റോയിലെത്തിയ ഡെൽറ്റ 4819 വിമാനമാണ് അപകടത്തിൽപ്പെട്ടത്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകീട്ട് 3.30നായിരുന്നു സംഭവം. മഞ്ഞുമൂടിയ റൺവേയിലാണ് വിമാനം തലകീഴായി മറിഞ്ഞത്.

വിമാനം ലാൻഡ് ചെയ്യുന്ന സമയത്തുണ്ടായ അതിശക്തമായ കാറ്റാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം. മഞ്ഞുവീഴ്ച മൂലം വിമാനത്താവളത്തിലെ കാഴ്ചപരിധിയും കുറവായിരുന്നു. 60 വയസ്സായ ഒരു പുരുഷന്റെയും 40 വയസ്സുള്ള സ്ത്രീയുടെയും ഒരു കുട്ടിയുടെയും ആരോഗ്യനിലയാണ് ഗുരുതരമായി തുടരുന്നത്. ഹെലികോപ്റ്ററിലും ആംബുലൻസുകളിലും പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments