Ticker

6/recent/ticker-posts

വിളംബര ഘോഷയാത്ര വർണ്ണാഭമായി; ഓമശ്ശേരി ഫെസ്റ്റിന്‌ ഇന്ന് തുടക്കമാവും.



ഓമശ്ശേരി:
ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ധന ശേഖരണാർത്ഥം വിവിധങ്ങളായ പരിപാടികളോടെ സംഘടിപ്പിക്കുന്ന പത്ത്‌ ദിവസം നീണ്ടു നിൽക്കുന്ന 'ഓമശ്ശേരി ഫെസ്റ്റ്‌' ഇന്ന്(വെള്ളി) ആരംഭിക്കും.രാത്രി 7 മണിക്ക്‌ ഓമശ്ശേരിയിൽ കോഴിക്കോട്‌ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്‌ ഐ.എ.എസ്‌.ഉൽഘാടനം ചെയ്യും.ജനപ്രതിനിധികളും രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

തുടർന്ന് സിനിമ-ടി.വി-മിമിക്സ്‌ താരം ദേവരാജൻ കോഴിക്കോടിന്റെ നേതൃത്വത്തിൽ നടക്കുന്ന ഹാസ്യ പരിപാടികൾ ‌,പ്രമുഖ ഗായകർ അണി നിരക്കുന്ന സംഗീത വിരുന്ന്  എന്നിവ അരങ്ങേറും.

ഫെസ്റ്റിന്റെ മുന്നോടിയായി ഇന്നലെ ഓമശ്ശേരിയിൽ സംഘടിപ്പിച്ച വിളംബര ഘോഷയാത്ര വർണ്ണാഭമായി.

വാദ്യ മേളങ്ങളുടെ അകമ്പടിയോടെ താഴെ ഓമശ്ശേരിയിൽ നിന്നാരംഭിച്ച ഘോഷയാത്ര പഞ്ചായത്ത്‌ ഓഫീസ്‌ പരിസരത്ത്‌ സമാപിച്ചു.

സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നൂറു കണക്കിന്‌ പേർ വിളംബര ഘോഷയാത്രയിൽ അണി നിരന്നു.വിളംബര ഘോഷയാത്ര ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക്‌ ഉൽഘാടനം ചെയ്തു.

സംഘാടകസമിതി ചെയർമാൻ പി.കെ.ഗംഗാധരൻ,ജന.കൺവീനർ യൂനുസ്‌ അമ്പലക്കണ്ടി,ട്രഷറർ ഫാത്വിമ അബു,വർ.ചെയർമാന്മാരായ ഒ.എം.ശ്രീനിവാസൻ നായർ,യു.കെ.ഹുസൈൻ,വർ.കൺവീനർമാരായ പി.വി.സ്വാദിഖ്‌,സൈനുദ്ദീൻ കൊളത്തക്കര,കോ-ഓർഡിനേറ്റർമാരായ കെ.കരുണാകരൻ മാസ്റ്റർ,സീനത്ത്‌ തട്ടാഞ്ചേരി,ആർ.എം.അനീസ്‌,വി.കെ.രാജീവ്‌ മാസ്റ്റർ,പി.എ.ഹുസൈൻ മാസ്റ്റർ,പഞ്ചായത്ത്‌ സെക്രട്ടറി കെ.ഗിരീഷ്‌ കുമാർ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി,പി.അബ്ദുൽ നാസർ,ബ്ലോക്‌ പഞ്ചായത്ത്‌ മെമ്പർ എസ്‌.പി.ഷഹന,ഒ.കെ.സദാനന്ദൻ,കെ.പി.അയമ്മദ്‌ കുട്ടി മാസ്റ്റർ,ശിഹാബ്‌ വെളിമണ്ണ,എം.എം.രാധാമണി ടീച്ചർ,ഒ.പി.സുഹറ,ടി.ശ്രീനിവാസൻ,ഒ.പി.അബ്ദുൽ റഹ്മാൻ,ഒ.കെ.നാരായണൻ,സൂപ്പർ അഹമ്മദ്‌ കുട്ടി ഹാജി,എം.ഷീജ ബാബു,കെ.പി.രജിത,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്‌,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,ബീന പത്മദാസ്‌,എം.ഷീല,ഡി.ഉഷാ ദേവി ടീച്ചർ,ഹെൽത്ത്‌ ഇൻസ്പെക്‌ടർ കെ.എം.ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

ഫെബ്രുവരി 9 ന്‌ ഫെസ്റ്റ്‌ സമാപിക്കും.വ്യാപാരോൽസവം,കാർഷിക വിപണന-പ്രദർശന മേള,കൊയ്‌ത്തുത്സവം,പാലിയേറ്റീവ് കുടുംബ സംഗമം,അലോപ്പതി-ആയുഷ്‌ ഏകദിന മെഗാ മെഡിക്കൽ ക്യാമ്പ്,കുടുംബശ്രീ കുടുംബോൽസവം,ആരോഗ്യ-വിദ്യാഭ്യാസ-സാഹിത്യ-കാർഷിക സെമിനാറുകൾ,സൗഹാർദ്ധ സംഗമം,ലഹരിക്കെതിരെ ബഹുജന കൂട്ടായ്മ,വിവിധ വിനോദ പരിപാടികൾ ഉൾക്കൊള്ളിച്ചുള്ള അമ്യൂസ്‌മെന്റ് പാർക്ക്,എല്ലാ ദിവസങ്ങളിലും രാത്രി പ്രമുഖർ അണി നിരക്കുന്ന വ്യത്യസ്ത കലാ പരിപാടികൾ തുടങ്ങിയവയാണ്‌ ഓമശ്ശേരി ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്നത്‌.

ഫോട്ടോ:ഓമശ്ശേരി ഫെസ്റ്റിന്റെ മുന്നോടിയായി നടന്ന വിളംബര ഘോഷയാത്രക്ക്‌ സംഘാടക സമിതി ഭാരവാഹികൾ നേതൃത്വം നൽകുന്നു.

Post a Comment

0 Comments