തിരുവമ്പാടി :
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ ജനകീയ ആരോഗ്യ കേന്ദ്രത്തിന് റോട്ടറി മിസ്റ്റി മെഡോസ് തിരുവമ്പാടി യൂണിറ്റ് മിനി മോഡുലാർ ഫാർമസി സംഭാവന ചെയ്തു.
കുടുംബാരോഗ്യ കേന്ദ്രത്തിൽ വച്ച് നടന്ന ചടങ്ങിൽ ക്ലബ്ബ് ഭാരവാഹികൾ മെഡിക്കൽ ഓഫീസർക്ക് കൈമാറി.
ചടങ്ങിൽ ഡോ.കെ വി പ്രിയ , ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ , റോട്ടറി മിസ്റ്റി മെഡോസ് ഭാരവാഹികളായ ഹാരിസ് പി , ഡോ. ബെസ്റ്റിജോസ് , ഷാജി ഫിലിപ്പ് , ഡോ. എൻ എസ് സന്തോഷ് , വി എം മിനി, മുഹമ്മദ് മുസ്തഫ ഖാൻ, യുകെ മനീഷ , ശരണ്യചന്ദ്രൻ എന്നിവർ സംസാരിച്ചു.
0 Comments