കോടഞ്ചേരി :
സർവ്വ ശിക്ഷാ കേരളം (SSK) ഇന്നവേറ്റീവ് ജില്ലാതല പുരസ്കാരം നേടി കണ്ണോത്ത് സെൻറ് ആൻ്റണീസ് ഹൈസ്കൂൾ
2023-24 വർഷം നൂതനവും വ്യാപന ശേഷിയുള്ളതുമായ അക്കാദമിക പ്രവർത്തനങ്ങൾ കാഴ്ച വെച്ച കോഴിക്കോട് ജില്ലയിലെ മികച്ച സെക്കണ്ടറി സ്കൂളിനുള്ള ജില്ലാ തല പുരസ്കാരം കണ്ണോത്ത് സെൻറ് ആൻ്റണീസ് ഹൈസ്കൂൾ നേടി.പ്രശസ്ത സംഗീത സംവിധായകൻ എം ജയചന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ വെച്ച് കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ മനോജ് മണിയൂർ പതിനായിരം രൂപയും ഫലകവും അടങ്ങുന്ന ഉപഹാരസമർപ്പണം നടത്തി. വിദ്യാർത്ഥികളായ ബെറിൽ സജി, അൻഷിദ് ഹെഡ്മാസ്റ്റർ റോഷിൻ മാത്യു,പി. ടി. എ പ്രസിഡൻ്റ് അഭിലാഷ് ജേക്കബ് എന്നിവർ ചേർന്ന് ഉപഹാരങ്ങൾ ഏറ്റുവാങ്ങി.
0 Comments