Ticker

6/recent/ticker-posts

പ്രതിഭാസംഗമം നടത്തി.



കോടഞ്ചേരി : സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയ മേളകളിലും, കലാ മേളയിലും, രൂപതാ തല ക്വിസ് മത്സരത്തിലും മികച്ച വിജയം നേടിയവരെയും കളർ ഇന്ത്യ ജേതാക്കളെയും ആദരിച്ചു.

പി.ടി.എ പ്രസിഡന്റ് സിബി തൂങ്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന അനുമോദിക്കൽ ചടങ്ങ് വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലയിൽ ഉദ്ഘാടനം ചെയ്തു.

പ്രധാനധ്യാപകൻ ജിബിൻ പോൾ, സി.പ്രിൻസി, സി.ലൗലി ടി.ജോൺ, എമിലിറ്റ ജെയിൻ, ഡെൽന ഷാജി തുടങ്ങിയവർ പ്രസംഗിച്ചു. അരുൺ ജോസഫ്, ജോബി ജോസ്, ഷിജോ ജോൺ, ലിബി. ടി ജോർജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Post a Comment

0 Comments