Ticker

6/recent/ticker-posts

താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ബ്ലഡ് ബാങ്ക് നഷ്ടപ്പെടുത്തിയ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ജനങ്ങളോട് മാപ്പ് പറയണം; സി.പി.ഐ.




താമരശ്ശേരി: താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ ബ്ലഡ് ബാങ്കിന് അനുവദിക്കപ്പെട്ട തുക നഷ്ടപ്പെടുത്തിയ ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ജനങ്ങളോട് മാപ്പ് പറയണമെന്ന്  സി.പി.ഐ താമരശ്ശേരി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലഡ് ബാങ്ക് ആരംഭിക്കുന്നതിന് സംസ്ഥാന സർക്കാർ എം.എൽ.എ മുഖേന ഫണ്ട് അനുവദിച്ചിരുന്നു. ഈ തുക ലഭ്യമാക്കുന്നതിന്  ആവശ്യമായ രേഖകൾ ബ്ലോക്ക് പഞ്ചായത്ത് സമയബന്ധിതമായി സമർപ്പിച്ചിരുന്നില്ല. ഇതു കൊണ്ടാണ് ഈ പദ്ധതി താലൂക്ക് ആശുപത്രിക്ക് നഷ്ടമായത്..ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ചയാണ് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ നിന്നുണ്ടായത്. നിർധനരും പാവപ്പെട്ടവരുമായ നൂറുകണക്കിന്  രോഗികൾ ചികിത്സയ്ക്കെത്തുന്ന താമരശ്ശേരി താലൂക്ക് ആശുപത്രിയുടെ വികസന കാര്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് നിരുത്തരവാദപരമായ സമീപനമാണ് തുടരുന്നത്. ഇത് ഇന്നാട്ടിലെ പാവപ്പെട്ട ജനങ്ങളോടുള്ള വെല്ലുവിളിയാണ്.  മാതൃ-ശിശു, പ്രസവ വാർഡുകൾ പൊളിച്ചു മാറ്റിയിട്ട് മാസങ്ങളായി. ഇത് പുനർ നിർമ്മിക്കുന്നതിന് യാതൊരു നടപടിയും  ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇതുമൂലം രോഗികളും ഗർഭിണികളും ഏറെ പ്രയാസമനുഭവിക്കുകയാണ്. ഇത്തരം വിഷയങ്ങളിലൊന്നും  കൃത്യമായ ഇടപെടലുകൾ നടത്താത്ത ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവർത്തനം പരാജയമാണ്.  ബ്ലോക്ക് പഞ്ചായത്തിന്റെ ജനവിരുദ്ധവും വികസനവിരുദ്ധവുമായ നടപടിയിൽ  ശക്തമായി പ്രതിഷേധിക്കുന്നതായും  സി.പി.ഐ താമരശ്ശേരി ലോക്കൽ കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു.
യോഗത്തിൽ വി കെ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു.
പി ഉല്ലാസ് കുമാർ, സുബീഷ് എ എസ്, ജിമ്മി തോമസ്, റിജേഷ് കുമാർ വി എന്നിവർ സംസാരിച്ചു

Post a Comment

0 Comments