Ticker

6/recent/ticker-posts

നബാർഡ് പ്രതിനിധികൾ കട്ടിപ്പാറ പഞ്ചായത്ത് സന്ദർശിച്ചു.




                                                    കട്ടിപ്പാറ: കട്ടിപ്പാറ പഞ്ചായത്തിന്റെ ക്ഷണപ്രകാരം  നബാർഡ് DDM രാഗേഷ് ഉൾപ്പെടെ ഉന്നതാധികാരികൾ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഓഫിസ് സന്ദർശിച്ചു.

 ക്യഷിയുടെയും, ടൂറിസം, ആരോഗ്യ -  പശ്ചാത്തല മേഖലകളുടെയും സമഗ്ര വികസനം  കൈവരിക്കുക എന്ന ലക്ഷ്യം മുൻ നിർത്തി വിശദമായ ചർച്ചകൾ  നടന്നു.


           ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചകളിൽ നബാർഡ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സെക്രട്ടറി ഇൻചാർജ്  ശ്രികുമാർ തുടങ്ങിയവർ  പങ്കെടുത്തു.

കാർഷിക മേഖലകളിൽ ആധുനിക കൃഷി രീതികൾ പരിചയപ്പെടുത്തുന്നതിനും സഹായങ്ങൾ നല്കുമെന്നും, കർഷക കൂട്ടായ്മകൾ (FPO)രൂപീകരിച്ച്  കർഷകർക്ക് ഏറ്റവും വിപണിമൂല്യം ലഭിക്കുന്ന കൃഷിരീതികൾ അവലംഭിക്കണമെന്നും DDM അഭിപ്രായപ്പെട്ടു.
ടൂറിസത്തിന് ഏറ്റവും അനുയോജ്യമായ പ്രദേശമായതിനാൽ  അടിസ്ഥാന സൗകര്യ വികസനത്തിനായി ഗ്രാമീണ റോഡുകൾ ഉൾപ്പെടെ വിപുലപ്പെടുത്തുന്നതിന് പദ്ധതികൾ തയ്യാറാക്കി സമർപ്പിക്കുന്നതിന് നിർദ്ദേശിച്ചു.

കേന്ദ്ര ഗവൺമെന്റിന്റെ കാർഷിക പദ്ധതികൾ മുഴുവൻ FPO (Farmers Producer Organisation) വഴിയായതിനാൽ ഓരോ മേഖലയിലെയും കർഷകരെ ഉൾപ്പെടുത്തി വിവിധ കർഷക  കൂട്ടായ്മകൾക്ക് രൂപം നൽകുവാൻ തീരുമാനിച്ചു.
നൂതന സംരംഭങ്ങൾ തുടങ്ങുന്നതിന് ഗ്രൂപ്പുകൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ബാധ്യതകൾ വരാത്ത നിലയിൽ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് നബാർഡിന്റെ നേതൃത്വത്തിൽ വായ്പകൾ തരപ്പെടുത്തി നല്കാമെന്ന് ഉറപ്പ് നല്കി.
 സാജിത ഇസ്മായിൽ ( വൈസ് പ്രസിഡണ്ട് ), സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ അബൂബക്കർ കുട്ടി, ബേബി രവീന്ദ്രൻ എന്നിവർ പഞ്ചായത്ത് തല കാര്യങ്ങൾ വിശദീകരിച്ചു.

Post a Comment

0 Comments