Ticker

6/recent/ticker-posts

കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനം നാളെ



കേരള അയേൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനീയറിംങ് യൂണിറ്റ് അസോസിയേഷന്റെ കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനം
ഡിസംബർ 5 വ്യാഴാഴ്ച പെരുവയൽ വെഡ് ലാൻഡ് കൺവെൻഷൻ സെൻററിലെ മൊയ്തീൻകുട്ടി നഗറിൽ നടക്കുമെന്ന്
സംഘാടക സമിതി ഭാരവാഹികൾ മാവൂർ പ്രസ് ക്ലബ്ബിൽ വിളിച്ചു ചേർത്തവാർത്ത സമ്മേളനത്തിൽ അറിയിച്ചു.


സംസ്ഥാനത്ത് ആകമാനം 25000 ലേറെ അംഗങ്ങളുള്ള
സംഘടനയിൽ കോഴിക്കോട് ജില്ലയിൽ മാത്രം ആയിരത്തോളം അംഗങ്ങളാണ് ഉള്ളത്.ഇവരുടെ ക്ഷേമത്തിനും ഉന്നമനത്തിനും
പ്രവർത്തിക്കുന്ന
സംഘടനയുടെ ജില്ലാ പ്രതിനിധി സമ്മേളനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി.

ഡിസംബർ 5 വ്യാഴാഴ്ച രാവിലെ 9 മണിക്കാണ് കൺവെൻഷൻ ആരംഭിക്കുക.

ചെറുകിട വ്യവസായ സംരംഭ മേഖലയിലെ പ്രധാനഭാഗമായ അയേൺ ഫാബ്രിക്കേഷൻ യൂണിറ്റുകളെ
കേരള പൊലൂഷൻ കൺട്രോൾ ബോർഡിൻ്റെ വൈറ്റ് കാറ്റഗറിയിൽ ഉൾപ്പെടുത്തുക എന്ന ആവശ്യമാണ്
സമ്മേളനത്തിന്റെ ഭാഗമായി പ്രധാനമായും ഉന്നയിക്കുന്നത്.

ചെറുകിട സംരംഭങ്ങൾ ആയതുകൊണ്ട് തന്നെ അടിയന്തരമായി ജിഎസ്ടിയിൽ നിന്നും പൂർണമായി
ഈ മേഖലയിലുള്ളവരെ ഒഴിവാക്കണം എന്നും
പുതിയ സംരംഭകരെ ഈ മേഖലയിലേക്ക് കൊണ്ടുവരുന്നതോടൊപ്പം നിലവിലുള്ളവരെ സംരക്ഷിക്കാൻ ആവശ്യമായ നടപടി സർക്കാർ കൈക്കൊള്ളണമെന്ന മാണ്
സമ്മേളനത്തിന്റെ ഭാഗമായി പ്രധാനമായും ഉയർത്തി കാണിക്കുന്നത്.

ഇതിനുപുറമേ
മറ്റ് നിരവധി ആവശ്യങ്ങളും സമ്മേളനത്തോടനുബന്ധിച്ച് സംഘടന ഉയർത്തി കാണിക്കുന്നുണ്ട്.

വെഡ്ലാൻഡ് കൺവെൻഷൻ സെന്ററിലെ മൊയ്തീൻകുട്ടി നഗറിൽ നടക്കുന്ന കോഴിക്കോട് ജില്ലാ പ്രതിനിധി സമ്മേളനം അഡ്വ പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി മുഖ്യാതിഥിയാകും.
കൂടാതെ ജനപ്രതിനിധികൾ,വിവിധ സംഘടന പ്രതിനിധികൾ,
മറ്റ് സാമൂഹ്യ സാംസ്കാരിക സംഘടന പ്രതിനിധികൾ എന്നിവരും സമ്മേളനത്തിന്റെ ഭാഗമാകും.

വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന പ്രകടനവും പൊതുസമ്മേളനവും മെഡിക്കൽ കോളേജ് സബ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർ എ ഉമേഷ് ഉദ്ഘാടനം ചെയ്യുമെന്നും വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

വാർത്ത സമ്മേളനത്തിൽ സംസ്ഥാന ജോയിൻറ് സെക്രട്ടറി അബൂബക്കർ, ജില്ലാ പ്രസിഡണ്ട്
പി കൃഷ്ണദാസ്, വാസു വള്ളിക്കുന്ന്,
എം കെ ഷാജി,
പി അജയൻ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments