വടകര: വടകര ചോറോട് അപകടത്തിൽ 62 വയസ്സുള്ള ബേബി എന്ന സ്ത്രീ മരണപ്പെടുകയും 10 വയസ്സുള്ള ദൃഷാന എന്ന പെൺകുട്ടി കോമയിലാവുകയും ചെയ്ത തെളിവില്ല എന്ന് കരുതിയിരുന്ന കേസിൽ വഴിത്തിരിവ്.
കേസ് അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈം ബ്രാഞ്ച് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിക്കുകയും ശാസ്ത്രീയവും സമഗ്രവുമായ അന്വേഷണം നടത്തി പ്രതിയിലേക്ക് എത്തിച്ചേരുകയുമായിരുന്നു .
അന്വേഷണത്തിന്റെ ഭാഗമായി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഹൈവേയിൽ ഉണ്ടായിരുന്ന നിരവധി ക്യാമറകളിൽ നിന്ന് പതിനായിരത്തോളം വാഹനങ്ങൾ പരിശോധിക്കുകയും ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് 50000 ത്തോളം മൊബൈൽ നമ്പറുകൾ പരിശോധിക്കുകയും വെളുത്ത സ്വിഫ്റ്റ് കാറാണ് ഇടിച്ചതെന്ന് നിഗമനത്തിൽ എത്തിച്ചേരുകയും ചെയ്തു.
ആർ.ടി.ഒ വഴി കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാരുതി വൈറ്റ് സ്വിഫ്റ്റ് കാറുകളുടെ വിവരം ശേഖരിക്കുകയും കോഴിക്കോട് കണ്ണൂർ ജില്ലകളിലെ വർക്ക് ഷോപ്പുകൾ സ്പെയർപാർട്സ് കടകൾ ,സർവീസ് സെൻററുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ വിശദവും ശാസ്ത്രീയവുമായ അന്വേഷണത്തിനൊടുവിൽ പ്രതിയിലേക്ക് എത്തിച്ചേരുകയായിരുന്നു.
0 Comments