തിരുവമ്പാടി : സേക്രഡ് ഹാർട്ട് യു.പി. സ്കൂളിൽ കുട്ടികൾക്കായി പ്രസംഗ പരിശീലന പരിപാടി ആരംഭിച്ചു. "SH Orator's Guild " എന്ന പരിശീന പരിപാടി ഹെഡ്മാസ്റ്റർ സുനിൽ പോൾ ഉദ്ഘാടനം ചെയ്തു. JCI മുക്കം ചാപ്റ്റർ പ്രസിഡൻ്റ് റിയാസ് അരീമ്പ്ര അധ്യക്ഷനായിരുന്നു. മൂന്ന് മുതൽ ഏഴ് വരെ ക്ലാസ്സുകളിലെ കുട്ടികളെ ഉൾപ്പെടുത്തിയാണ് പരിശീലനം നൽകുന്നത്. പരിശീലനത്തിന്, ട്രെയിനർ ജെയ്സൺ മാത്യു നേതൃത്വം നൽകി. അയ്യൂബ്, ഷോളി, ആൽബിൻ, ബീന റോസ്, ജെസ്സി,ഷാഹിന, നിധിൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments