Ticker

6/recent/ticker-posts

അയ്യപ്പസേവസമിതിയുടെ നേതൃത്വത്തിൽ അന്നദാനം.



 താമരശ്ശേരി :      അയ്യപ്പസേവസമിതിയുടെ നേതൃത്വത്തിൽ ഒൻപത് വർഷങ്ങളായി സംഘടിപ്പിച്ചു വരുന്ന സ്വാമിമാർക്കായുള്ള അന്നദാനം ഇപ്രാവശ്യവും വൃശ്ചികം ഒന്നുമുതൽ മകരവിളക്ക് വരെ നടത്തപ്പെടുന്ന വിവരം ഭക്തിപുരസരം അറിയിച്ചുകൊള്ളുന്നു.


താമരശ്ശേരി കാരാടി വട്ടക്കുണ്ട് പാലത്തിന് സമീപത്ത് പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് വെച്ച്  വിപുലമായ രീതിയിൽ അയ്യപ്പന്മാർക്കായുള്ള അന്നദാനം നടത്തുന്നത്.

 2024 നവംബർ 16 ശനിയാഴ്ച്ച (വൃശ്ചികം 1) ന് ആരംഭിച്ച അന്നദാനം മകരവിളക്ക്  ജനുവരി 14 ചൊവ്വാഴ്ച്ച  (മകരം 1) വരെയാണ് സംഘടിപ്പിക്കുന്നത്.

ഇതിനായി എല്ലാ സജ്ജനങ്ങളും  തങ്ങളുടെ സാന്നിദ്ധ്യവും സഹായസഹകരണങ്ങളും കൊണ്ട് ഈ യജ്ഞം വൻ വിജയമാക്കിത്തീർക്കണമേയെന്ന് സ്വാമി അയ്യപ്പന്റെ നാമത്തിൽഭക്തിപുരസരം അഭ്യർത്ഥിക്കുന്നു .

                                     

Post a Comment

0 Comments