താമരശ്ശേരി :
താമരശ്ശേരി ഗ്രാമപഞ്ചായത്ത് താമരശ്ശേരി ഗവർമെന്റ് താലൂക് ആശുപത്രിയുടെ അരികിൽ നിന്നും കുടുക്കിലുമ്മാരം റോഡിൽ എത്തുന്ന റോഡിനു മുൻ എംഎൽഎ സി മൊയിൻകുട്ടി സാഹിബിന്റെ പേര് നൽകി.
സി മൊയിൻകുട്ടി സ്മാരക റോഡ് എന്ന പേരിടൽ മുൻ എംഎൽഎ വി എം ഉമ്മർ മാസ്റ്റർ നിർവഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ അരവിന്ദൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സൗദാബീവി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അയ്യൂബ്ഖാൻ,Adv ജോസഫ് മാത്യു, വാർഡ് മെമ്പർമാരായ ഖദീജ സത്താർ,അനിൽ മാസ്റ്റർ,ബുഷ്‌റ അഷ്‌റഫ്, ഫസീല ഹബീബ്, റംല ഖാദർ, വിവിധ രാഷ്ട്രീയ പ്രതിനിധികളായ NP മുഹമ്മദലി മാസ്റ്റർ, PP അബ്ദുൽ ഗഫൂർ ,VK അഷ്‌റഫ്, ഹംസ മാസ്റ്റർ , സത്താർ പള്ളിപ്പുറം, മൂസ്സ കാരാടി, മജീദ് അരീക്കൻ, എന്നിവർ സംസാരിച്ചു.
0 Comments