ഓമശ്ശേരി:പഞ്ചായത്ത് തല കേരളോൽസവത്തിന് ഓമശ്ശേരിയിൽ പരിസമാപ്തി.ഫുട് ബോൾ മൽസരത്തിൽ അവന്റ് ക്ലബ് പുറായിലും കബഡിയിൽ കുരുക്ഷേത്ര ആലിൻതറയും വോളിബോൾ മൽസരത്തിൽ പ്രതീക്ഷ നടമ്മൽ പൊയിലും ക്രിക്കറ്റ് മൽസരത്തിൽ ചലഞ്ചേഴ്സ് ഓമശ്ശേരിയും ഷട്ടിൽ ബാഡ്മിന്റൺ സിംഗിൾസിൽ ടൗൺ ടീം ഓമശ്ശേരിയും ജേതാക്കളായി.കേരളോൽസവത്തിന്റെ ഭാഗമായി നടന്ന വിവിധയിനം കലാ-കായിക മൽസരത്തിൽ നിരവധി പേർ പങ്കെടുത്തു.വ്യക്തിഗത മൽസരങ്ങളും ഗ്രൂപ്പ് മൽസരങ്ങളും അരങ്ങേറി.ഒന്നാം സ്ഥാനം നേടിയവർ പഞ്ചായത്തിനെ പ്രതിനിധീകരിച്ച് ബ്ലോക്ക് തല മൽസരത്തിൽ മാറ്റുരക്കും.
സമാപന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,കെ.ആനന്ദ കൃഷ്ണൻ,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,പഞ്ചായത്ത് സെക്രട്ടറി കെ.ഗിരീഷ് കുമാർ,പി.വി.സ്വാദിഖ്,ആർ.എം.അനീസ്,പി.എ.ഹുസൈൻ മാസ്റ്റർ,ടി.പി.രാജീവ് മാസ്റ്റർ,എ.കെ.അബ്ദുൽ ലത്വീഫ്,കുഞ്ഞോയി പുത്തൂർ എന്നിവർ സംസാരിച്ചു.വോളിബോൾ മൽസരങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്വിമ അബുവും ഫുട്‌ബോൾ മൽസരങ്ങൾ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്ററും സ്പോർട്സ് മൽസരങ്ങൾ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരിയും ഉൽഘാടനം ചെയ്തു.
ഫോട്ടോ:ഓമശ്ശേരിയിൽ കേരളോൽസവ മൽസരങ്ങളുടെ സമാപന സെഷൻ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്യുന്നു.
0 Comments