കോടഞ്ചേരി :
സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ സീനിയർ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് സ്കൂൾ ഗ്രൗണ്ടിൽ പ്രൗഡഗംഭീരമായി നടത്തി.
42 കേഡറ്റുകളാണ് പാസ്സിംഗ് ഔട്ട് പരേഡിനായി അണിനിരന്നത്.
കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യാതിഥിയായിരുന്ന ചടങ്ങിൽ കോടഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ സജു അബ്രാഹം പരേഡ് അഭിവാദ്യം ചെയ്ത് സല്യൂട്ട് സ്വീകരിച്ചു.
ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ, വാർഡ് മെബർ വാസുദേവൻ ഞാറ്റു കാലായിൽ, പി.റ്റി.എ പ്രസിഡണ്ട് റോക്കച്ചൻ പുതിയേടത്ത്, സ്കൂൾ പ്രിൻസിപ്പാൾ വിജോയ് തോമസ്, ഹെഡ്മാസ്റ്റർ ബിനു ജോസ്, സ്കൂളിലെ കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ ബർണാഡ് ജോസ് , അനില അഗസ്റ്റിൻ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ, സുനിൽകുമാർ , ജിനേഷ് കുര്യൻ എന്നിവർ പ്രസംഗിച്ചു. രണ്ടു വർഷത്തെ പരീശീലനം പൂർത്തിയാക്കിയ Spc വിദ്യാർത്ഥികൾ മാതൃകപരമായ പ്രവർത്തനങ്ങളാണ് സ്കൂളിൽ കാഴ്ച്ചവെച്ചത്.
മികച്ച പ്രകടനം കാഴ്ചവെച്ച ജോഹാൻ ജീനേഷ്, പാർവതി ഗോപാലകൃഷ്ണൻ, അലക്സിയ മേരി സജി എന്നി കേഡറ്റുകൾക്കുള്ള ഉപഹാരം സി.ഐ സജു അബ്രാഹം നൽകി.
0 Comments