Ticker

6/recent/ticker-posts

താമരശേരി സിവിൽ സ്റ്റേഷൻ ഭിന്നശേഷി സൗ ഹൃദമാക്കണം ; കേരള മുസ്ലിം ജമാഅത്ത്.



താമരശ്ശേരി: 
താമരശേരി സിവിൽ സ്റ്റേഷനും. പരിസരവും ഭിന്നശേഷി സൗഹൃദമാക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് വട്ടക്കുണ്ട് യൂണിറ്റ്  കമ്മിറ്റി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.

 താലൂക്ക് ഓഫീസ്. സബ് രജിസ്ട്രാർ ഓഫീസ്, എംപ്ലോയിമെന്റ് ഓഫീസ്,ട്രൈബൽ ഓഫീസ്. ക്ഷീരവി കസന ഓഫീസ്, എ ഇ.ഓഫീസ്.ഡി. ഇ.ഒ, ഓഫീസ്. ലോട്ടറി ഓഫീസ്, തുടങ്ങിയ ഒട്ടേറെ ഓഫിസുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഭിന്നശേഷിക്കാരുടെ വാഹനം നിർത്താനോ. വിൽ ചെയറുമായി ഓഫീസിനുള്ളിലേക്ക് പ്രവേശിക്കാനോ നിർവ്വാഹമില്ല.
മുകൾ നിലയിലേക്ക് എത്താൻ ലിഫ്റ്റോ, റാമ്പുകളോ, ഇല്ല.
അനേകം ഭിന്നശേഷി ക്കാരായ ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്.

 കൂടാതെവിവിധ ആവശ്യങ്ങൾക്കായി പുറമെ  നിന്നും എത്തുന്ന ഭിന്നശേഷി ക്കാരും ഏറെ ക്ലേശം അനുഭവിക്കേണ്ടിവരുന്നു,
എത്രയും പെട്ടെന്ന് റാമ്പുകളും. ലിഫ്റ്റുകളും സ്ഥാപിക്കുവാൻ സർക്കാർ തെയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.
യൂണിറ്റ് പ്രസിഡണ്ട് കോ തൂർ അബ്ദുറഹ്‌മാൻ ഹാജി അദ്ധ്യക്ഷത വഹിച്ചു. ഗഫൂർ ബാഖവി വട്ടക്കുണ്ട്, പുളിക്കിൽ മുഹമ്മദ് പ്രസംഗിച്ചു.




Post a Comment

0 Comments