ഓമശ്ശേരി :
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ മാലിന്യമുക്തം വിദ്യാലയപ്രഖ്യാപനവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
പരിസ്ഥിതി സൗഹൃദപരവും സുസ്ഥിരവുമായ ശുചിത്വ - മാലിന്യ സംസ്കരണ പ്രവർത്തനങ്ങളിലൂടെയും ശുചിത്വ അവബോധ പ്രവർത്തനങ്ങളിലൂടെയും വിദ്യാലയത്തെ മാലിന്യമുക്തമാക്കുകയും വിദ്യാർഥികളിൽ ശുചിത്വത്തിലധിഷ്ഠിതമായ ഒരു മാലിന്യനിർമാർജന സംസ്കാരം വളർത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലിക്കുകയാണ് വേനപ്പാറ ലിറ്റിൽ ഫ്ലവർ
വിദ്യാലയത്തെ പ്രകൃതി സൗഹൃദമാക്കുന്ന സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങളും ജൈവ വൈവിധ്യ ഉദ്യാനവും വിദ്യാവനവും ജൈവകൃഷിയിടവുമൊരുക്കി മികച്ച മാതൃക സൃഷ്ടിച്ച് മറ്റ് വിദ്യാലയങ്ങൾക്ക് മാതൃകയായി മാറിയിരിക്കുകയാണ് വേനപ്പാറ യു പി സ്കൂൾ
എൻ്റെ വിദ്യാലയം ഹരിതവിദ്യാലയം - ശുചിത്വ വിദ്യാലയം പ്രഖ്യാപനത്തിൻ്റെയും ബോധവൽക്കരണ ക്ലാസിൻ്റെയും ഉദ്ഘാടനം മുക്കം നഗരസഭ ക്ലീൻ സിറ്റി മാനേജർ സജി മാധവൻ നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ. സജി മങ്ങരയിൽ അധ്യക്ഷത വഹിച്ചു.
നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ജില എം ബോധവൽക്കരണക്ലാസിനും
ഹെൽത്ത് ഇൻസ്പെക്ടർ ആശതോമസ് മാലിന്യമുക്തം ക്യാമ്പയിൻ പ്രതിജ്ഞയ്ക്കും നേതൃത്വം നൽകി.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി ഹെൽത്ത് ഇൻസ്പെക്ടർ വിശ്വംഭരൻ പി ടി എ പ്രസിഡൻ്റ് അബ്ദുൾ സത്താർ അധ്യാപകരായ ബിജു മാത്യു ,സിന്ധു സഖറിയ ഷാനിൽ പി എം സിബിത പി സെബാസ്റ്റ്യൻ, എബി തോമസ്, ബിജില സി കെ, സ്കൂൾ ലീഡർ റിയോൺ പ്രവീൺ എന്നിവർ പ്രസംഗിച്ചു.
0 Comments