Ticker

6/recent/ticker-posts

'ടാലൻഷ്യ' മെഗാ ക്വിസ് വിജയികളെ ആദരിച്ചു.



കോടഞ്ചേരി : 
താമരശ്ശേരി രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി നടത്തിയ പ്രഥമ ഇന്റർ സ്കൂൾ മെഗാ ക്വിസ് 'ടാലൻഷ്യ 1.0' എൽ.പി വിഭാഗം റണ്ണറപ്പ് കിരീടം സ്വന്തമാക്കിയ കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ ടീമിനെ പി.ടി.എ യും മാനേജ്മെന്റും ആദരിച്ചു.

എൽവിൻ എബി, ഫെലിക്സ് സന്തോഷ്‌ എന്നിവരടങ്ങുന്ന ടീമാണ് റണ്ണറപ്പ് കിരീടം നേടിയത്. പ്രശസ്തി പത്രവും, ഏഴായിരം രൂപ ക്യാഷ് അവാർഡും, മെമന്റോയും താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിന്നും സ്വീകരിച്ചു.
സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗം കോടഞ്ചേരി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് അലക്സ്‌ തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു.
പ്രധാനധ്യാപകൻ ജിബിൻ പോൾ, പി.ടി.എ പ്രസിഡന്റ് സിബി തൂങ്കുഴി, അധ്യാപകരായ ലിബി.ടി.ജോർജ്, ചിഞ്ചു ടി.ടി എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments