ഓമശ്ശേരി :
വിദ്യാലയമികവുകളെ ഇ-താളുകളിൽ കോർത്തിണക്കി വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പടവുകൾ പ്രകാശനം ചെയ്തു.
ജൈവ വൈവിധ്യ പാർക്കും വിദ്യാവനവും ജൈവകൃഷിയിടവും ചോളപ്പാടവും ശലഭോദ്യാനവുമെല്ലാം സൃഷ്ടിച്ച വേനപ്പാറ ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൻ്റെ മറ്റൊരു മികവായി മാറുകയാണ് പടവുകൾ'
മാഗസിൻ്റെ പ്രകാശന കർമം താമരശ്ശേരി കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ.സജി മങ്ങരയിൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജെയിംസ് ജോഷി അധ്യാപകരായ ബിജു മാത്യു, എബി തോമസ് പി ജേക്കബ്, സിന്ധു സഖറിയ,വിദ്യാർഥി പ്രതിനിധികളായ റിയോൺ പ്രവീൺ ഇൻഷ കെ എന്നിവർ പ്രസംഗിച്ചു.
0 Comments