കോടഞ്ചേരി: താമരശേരി രൂപത കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസിയുടെ കീഴിലുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രഥമ Talentia മെഗാ ക്വിസ് മത്സരത്തിൽ ഹൈ സ്കൂൾ വിഭാഗത്തിൽ കണ്ണോത്ത് സെൻ്റ് ആൻ്റണീസ് ഹൈസ്കൂൾ ജേതാക്കളായി.
ബെറിൽ സജി, ഫഹിമ റിയ എന്നിവരടങ്ങിയ ടീമിന് പതിനായിരം രൂപ ക്യാഷ് പ്രൈസ്, മോൺ.മാത്യുചാലിൽ മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫി, പ്രശസ്തിപത്രം എന്നിവയ്ക്ക് പുറമെ കക്കാടംപൊയിൽ ഫോഗി മൗണ്ടെയ്ൻ പാർക്കിൽ കുടുംബത്തോടൊപ്പം ഒരു ദിവസത്തെ സൗജന്യ എൻട്രി ടിക്കറ്റും സമ്മാനമായി ലഭിച്ചു.
തിരുവമ്പാടി അൽഫോൻസ കോളജിൽ വച്ചു നടന്ന ഗ്രാൻ്റ് ഫിനാലേക്കു ശേഷം താമരശേരി രൂപത ബിഷപ്പ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
0 Comments