ഓമശ്ശേരി:
2024-25 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഓമശ്ശേരി പഞ്ചായത്തിൽ ക്ഷീര കർഷകർക്ക് കിടാരികളെ വിതരണം ചെയ്തു.പ്ലാൻ ഫണ്ടിൽ നിന്നും വകയിരുത്തിയ നാലു ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും ലഭിച്ച അപേക്ഷകളിൽ നിന്നും തിരഞ്ഞെടുത്ത അർഹരായ 40 ക്ഷീര കർഷകർക്കാണ് കിടാരികളെ സബ്സിഡി നിരക്കിൽ വിതരണം ചെയ്തത്.
അമ്പത് ശതമാനം സബ്സിഡി നിരക്കിൽ ഇരുപതിനായിരം രൂപ വിലവരുന്ന കിടാരികളെ ഒരു വർഷത്തെ ഇൻഷൂറൻസ് പരിരക്ഷയോടെയാണ് നൽകിയത്.
പഞ്ചായത്തിലെ ക്ഷീര കർഷകരെ പ്രോൽസാഹിപ്പിക്കുകയും പശുക്കളുടെ എണ്ണം വർദ്ധിപ്പിക്കുകയും ക്ഷീര കർഷകർകർക്ക് പുതിയ വരുമാന മാർഗ്ഗം തുറന്നു കൊടുക്കുകയുമാണ് പദ്ധതി നടപ്പിലാക്കുന്നതിലൂടെ പഞ്ചായത്ത് ഭരണസമിതി ലക്ഷ്യമിടുന്നത്.
ഓമശ്ശേരി ഗവ:മൃഗാശുപത്രി പരിസരത്ത് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ വിതരണോൽഘാടനം നിർവ്വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ഓമശ്ശേരി ഗവ:ഡിസ്പെൻസറി വെറ്ററിനറി സർജൻ ഡോ:കെ.വി.ജയശ്രീ പദ്ധതി വിശദീകരിച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ,മുൻ ചെയർമാൻ സൈനുദ്ദീൻ കൊളത്തക്കര,പഞ്ചായത്ത് സെക്രട്ടറി കെ.ഗിരീഷ് കുമാർ,പഞ്ചായത്തംഗം എം.ഷീജ ബാബു,ലൈവ് സ്‌റ്റോക്ക് ഇൻസ്പെക്ടർ കെ.ശ്രീജ എന്നിവർ സംസാരിച്ചു.
ഫോട്ടോ:ഓമശ്ശേരിയിൽ കിടാരി വിതരണം പദ്ധതി പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്യുന്നു.
0 Comments