Ticker

6/recent/ticker-posts

തിരുവമ്പാടിയിൽ ജലജീവൻ മിഷൻ പ്രവർത്തി ഉടൻ പൂർത്തീകരിക്കണം : മുസ്ലിം ലീഗ്.



തിരുവമ്പാടി: 
ഗ്രാമ പഞ്ചായത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ജലജീവൻ മിഷൻ പദ്ധതി അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് മുസ്ലിം ലീഗ് തിരുവമ്പാടി പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു.


 സർക്കാർ അനാസ്ഥ കാരണം പ്രവർത്തനം നിലച്ച പദ്ധതി ഉടൻ പുനരാരംഭിക്കണം. പ്രവൃത്തിക്കായി പൊളിച്ച റോഡുകൾ പുനസ്ഥാപിക്കാത്തത് കാരണം ഗ്രാമീണ റോഡുകൾ ആകെ തകർന്നിരിക്കയാണ്. വേനൽ കാലവും കടുത്ത ജലക്ഷാമവും വരാനിരിക്കെ കുടിവെള്ളത്തിന് പ്രയാസ പെടുന്ന ജനതയുടെ പ്രശ്നം പരിഹരിക്കാൻ സർക്കാർ സന്നദ്ധമാവണം. അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾക്ക് മുസ്ലിം ലീഗ് നേതൃത്വം നൽകാനും തീരുമാനിച്ചു.

പ്രവർത്തക കൺവെൻഷൻ ജില്ലാ ലീഗ് സെക്രട്ടറി വി കെ ഹുസൈൻ കുട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് മോയിൻ കാവുങ്കൽ അധ്യക്ഷത വഹിച്ചു. സി.കെ കാസിം മുഖ്യപ്രഭാഷണം നിർവഹിച്ചു.

കോഴിക്കോട് ബാഫഖി തങ്ങൾ റിസർച്ച് സെൻററിനു വേണ്ടിയുള്ള ധനസമാഹരണ ക്യാമ്പയിൻ വിജയമാക്കാനും തീരുമാനിച്ചു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി പി.ജി മുഹമ്മദ് പദ്ധതി വിശദീകരിച്ചു, യോഗത്തിൽ ദാവൂത് മുത്താലം, ഷൗക്കത്തലി കൊല്ലളത്തിൽ, കെ.എ അബ്ദുറഹ്മാൻ , അസ്ക്കർ ചെറിയമ്പലം, മുജീബ് റഹ്മാൻ പി.എം, ജംഷിത് കളിയേടത്ത്, നിഹാൽ കക്കയങ്ങൽ, സൽമ ഹസ്സൈൻ, ഷറീന കളിയണ്ണി  എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments