Ticker

6/recent/ticker-posts

എ ഐ ടി യു സി പ്രക്ഷോഭ ജാഥ; താമരശ്ശേരിയിൽ സംഘാടക സമിതി രൂപീകരിച്ചു.




താമരശ്ശേരി : ജനുവരി 17 ന് ഒരു ലക്ഷം തൊഴിലാളികളെ അണിനിരത്തി എഐടിയുസി സെക്രട്ടറിയേറ്റ് മാർച്ചിൻ്റെ മുന്നോടിയായി എഐടിയുസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രക്ഷോഭ ജാഥയ്ക് താമരശ്ശേരിയിൽ നൽകുന്ന സ്വീകരണം വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. 

തൊഴിലും കൂലിയും സാമൂഹ്യ സുരക്ഷയും ഉറപ്പ് വരുത്തുക, ഇടത് നയ വ്യതിയാനം തിരുത്തുക, കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി എഐടിയുസി സംസ്ഥാന പ്രസിഡണ്ട് ടി ജെ ആഞ്ചലോസ് നയിക്കുന്ന വടക്കൻ മേഖല പ്രക്ഷോഭ ജാഥ ഡിസംബർ 14 ന് രാവിലെ പത്ത് മണിക്ക് താമരശ്ശേരിയിൽ എത്തിച്ചേരും.

 താമരശ്ശേരി പി കെ വി മന്ദിരത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം എഐടിയുസി ജില്ലാ സെക്രട്ടറി പി കെ നാസർ ഉദ്ഘാടനം ചെയ്തു. പി ടി സിഗഫൂർ അധ്യക്ഷത വഹിച്ചു. ടി എം ശശി, കെ ഷാജികുമാർ, ടി എം പൗലോസ്, കെ ദാമോദരൻ, കെ മനോജ്കുമാർ, സോമൻ പിലാത്തോട്ടം, പി സി ഡേവിഡ്, വി കെ അബൂബക്കർ, വി കെ അഷ്റഫ്, വി റിജേഷ് കുമാർ, ഹമീദ് ചേളാരി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : കെ ദാമോദരൻ (ചെയ.), പി ഉല്ലാസ് കുമാർ (കൺ.), വി കെ അഷ്റഫ് (ട്രഷ.).

Post a Comment

0 Comments