Ticker

6/recent/ticker-posts

ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുക. പരിഷത്ത് വിദ്യാഭ്യാസ ജാഥക്ക് സ്വീകരണം നൽകി.



താമരശ്ശേരി :
തോൽപ്പിച്ചാൽ ഗുണനിലവാരം കൂടുമോ എന്ന മുദ്രാവാക്യമുയർത്തി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന സംസ്ഥാനവിദ്യാഭ്യാസ ജാഥക്ക് കൊടുവള്ളി മേഖലയിലെ പരപ്പൻപൊയിലിൽ സ്വീകരണം നൽകി.

 പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.ദിവാകരൻ മുഖ്യപ്രഭാഷണം നടത്തി. സ്വീകരണ പരിപാടിയിൽ സംഘാടക സമിതി  ചെയർമാൻ പി വിനയകുമാർ ആദ്ധ്യക്ഷ്യം വഹിച്ചു.  വിവിധ ബഹുജന സംഘടനകൾ പ്രൊഫ കെ.പാപ്പുട്ടിയിൽ നിന്നും പരിഷത്ത് വിദ്യാഭ്യാസ ലഘുലേഖകിറ്റുകൾ ഏറ്റുവാങ്ങി. വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പുവരുത്താൻ ആവശ്യപ്പെട്ടുകൊണ്ട്  മുഖ്യമന്ത്രിക്ക് സമർപ്പിക്കേണ്ട നിവേദനം ഒ.പി. ഉണ്ണി ജാഥ മാനേജർ വി.എം.വിനോദ് മാഷിന് നൽകി. ജില്ലാ വിദ്യാദ്യാസ സമിതി ചെയർമാൻ ഡോ. എ.കെ.രമേഷ് സംസ്ഥാന സെക്രട്ടറി ശാന്തകുമാരി ജാഥാ മാനേജർ വി.എം വിനോദ് മാഷ്, പി.ബിജു മേഖല സെക്രട്ടറി ടി.ടി തിലകൻ, എം.വി സുബൈർ, കെ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.

 സംഘാടക സമിതി കൺവീനർ പി.കെ.രാധാകൃഷ്ണൻ സ്വാഗതവും ട്രഷറർ എ.സി ഗഫുർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments