Ticker

6/recent/ticker-posts

തിരുവമ്പാടിയിൽ ആന്റിബയോട്ടിക് സാക്ഷരത സെമിനാർ നടത്തി.



തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ലിസ നഴ്സിങ് സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആന്റിബയോട്ടിക് സാക്ഷരത സെമിനാർ നടത്തി. 

ലിസ നഴ്സിംഗ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. 

ലിസ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. അരുൺ മാത്യു സ്വാഗതം പറഞ്ഞു, ലിസ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ.പി എം മത്തായി അധ്യക്ഷത വഹിച്ചു, എ എം ആർ ജില്ലാ നോഡൽ ഓഫീസർ ഡോ. സ്മിത റഹ്മാൻ വിഷയാവതണം നടത്തി. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ മോഡറേറ്ററായി,  ആൻ്റിബയോട്ടിക്ക് സാക്ഷരത കർമ്മപദ്ധതി ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ അവതരിപ്പിച്ചു.
  ആൻറിബയോട്ടിക്കുകളുടെ അശാസ്ത്രീയവും അനുചിതവുമായ ഉപയോഗമാണ് ആന്റിബയോട്ടിക് റെസിസ്റ്റൻസിലേക്ക് നയിക്കുന്നത്. ആൻ്റിബയോട്ടിക്കുകളുടെ ഉപയോഗത്തിൽ കൃത്യത പാലിച്ചില്ലെങ്കിൽ രോഗാണുക്കൾ മരുന്നുകൾക്കെതിരെ ശക്തി പ്രാപിക്കും. 
ആൻറിബയോട്ടിക് മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ കഴിക്കാൻ പാടുള്ളൂ.

  സെമിനാറിൽ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലിസി അബ്രഹാം , ലിസ നഴ്സിങ് സ്കൂൾ പ്രിൻസിപ്പാൾ ജിയാ ജോസഫ് , ഷില്ലി എൻവി ,ട്യൂട്ടർ ജോബ്സി , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജിത്ത് കെ ബി  ,ഷാജു കെ , മുഹമ്മദ് മുസ്തഫ ഖാൻ, ഡി ഷാജു, ജൂനിയർ പബ്ളിക്ഹെൽത്ത് നഴ്സ്  ലിഷ ഗോപി, അഞ്ജന സി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments