തിരുവമ്പാടി : തൊണ്ടിമ്മൽ ഗവ. എൽ.പി. സ്കൂളിൽ കുട്ടിക്കൃഷിയ്ക്ക് തുടക്കമായി.വെണ്ട, പയർ, ചീര, പടവലം, ചുരങ്ങ, മുളക്, തക്കാളി, വഴുതിന എന്നീ പച്ചക്കറിതൈകളാണ് കൃഷിയിടത്തിൽ നട്ടത്. ചേന്ദമംഗല്ലൂർ പൊതുവേദിയാണ് കൃഷിക്ക് ആവശ്യമായ തൈകളും വളവും നൽകിയത്.കൃഷി പരിപാലനത്തിന് കുട്ടികളും രക്ഷിതാക്കളുമടങ്ങുന്ന സ്ക്വാഡ് രൂപീകരിച്ചു.
തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് അംഗം പി ബീന കുട്ടിക്കൃഷി ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ എസ് രഹ്നമോൾ, പിടിഎ. പ്രസിഡൻ്റ് പ്രജിത് സ്രാമ്പിക്കൽ, എസ്എംസി ചെയർമാൻ സുരേഷ് തൂലിക, മാതൃസമിതി കൺവീനർ സുമം, പ്രദേശത്തെ മികച്ച കർഷകരായ കെ.ആർ ഗോപാലൻ , മനോജ് മുണ്ടോംപറമ്പിൽ ചടങ്ങിൽ പങ്കെടുത്തു.സ്റ്റാഫ് സെക്രട്ടറി കെ അഹമ്മദ് ഷാഫി, ഹരിത ക്ലബ് കൺവീനർ കെ ശോഭന, എസ് ആർ ജി കൺവീനർ പി സ്മിന ,ടി പി സനിത , ആര്യ ജയപ്രകാശ്, കെ സുഗതകുമാരി എന്നിവർ തൈ നടലിന് നേതൃത്വം നൽകി.
ഫോട്ടോ അടിക്കുറിപ്പ്: തൊണ്ടിമ്മൽ ഗവ: എൽപി സ്കൂളിൽ ആരംഭിക്കുന്ന കുട്ടിക്കൃഷി ഗ്രാമപഞ്ചായത്ത് മെംബർ പി ബീന ഉദ്ഘാടനം ചെയ്യുന്നു.
0 Comments