കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സും സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളും ചേർന്ന് താമരശ്ശേരി പുല്ലാഞ്ഞിമേട്ടിലുള്ള യേശു ഭവൻ സന്ദർശിച്ചു.
അവശരും രോഗികളുമായ അന്തേവാസികളോടൊപ്പം അൽപ്പസമയം സല്ലപിക്കാനും, അവരെ കേൾക്കാനും പാട്ടുകൾ പാടാനും കേക്കിന്റ മാധുര്യം പകർന്നു നൽകാനും വിദ്യാർത്ഥികൾ ഉത്സാഹം കാണിച്ചു.
സാമൂഹിക പ്രതിബദ്ധതയും, സഹാനുഭൂതിയും പ്രോത്സാഹിപ്പിക്കുന്നതിനും ഭവനത്തിലെ നിവാസികൾക്ക് അൽപ്പം ആനന്ദവും ആശ്വാസവും ലഭിക്കാൻ പ്രസ്തുത പരിപാടി ഇടയാക്കി.
മാനേജ്മെന്റ് പ്രതിനിധി സി. സുധർമ്മ എസ് ഐ സി, സ്കൗട്ട് ആൻഡ് ഗൈഡ്സ് കോഡിനേറ്റേഴ്സായ ഗ്ലാഡിസ് പി പോൾ, ജിൻസ് ജോസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ, പ്രിൻസിപ്പൽ എന്നിവർ നേതൃത്വം നൽകി.
0 Comments