Ticker

6/recent/ticker-posts

നടമ്മൽ പൊയിൽ അങ്കണവാടിയുടെ പുതിയ കെട്ടിടം നാടിന് സമർപ്പിച്ചു.



ഓമശ്ശേരി : നടമ്മൽ പൊയിൽ കായ കുന്നുമ്മൽ പുതുതായി നിർമ്മിച്ച അങ്കണവാടി കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഡോ.എം.കെ മുനീർ എം.എൽ.എ നിർവഹിച്ചു.ഓമശ്ശേരി ഗ്രാമപഞ്ചായത്ത് അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്.വാർഡ് മെമ്പർ ഒ.പി സുഹറ ടീച്ചറുടെ നിതാന്ത ശ്രമഫലമായി   ആവശ്യമായ സ്ഥലം കണ്ടെത്തുകയും പുതിയ കെട്ടിടം യാഥാർത്ഥ്യമാക്കുവാനും കഴിഞ്ഞത്.
കഴിഞ്ഞ 15 വർഷത്തോളമായി
സ്വന്തമായി കെട്ടിടമില്ലാതെ ദുരിതമനുഭവിക്കുകയും വർഷങ്ങളായി 
എസ് സി ഫെസിലിറ്റി സെൻററിൽ താൽക്കാലികമായി പ്രവർത്തിച്ച് വരികയും ആയിരുന്നു. നീണ്ട 17 വർഷക്കാലം  സേവനമനുഷ്ഠിച്ച് സർവീസിൽ നിന്നും പിരിഞ്ഞ സുമതി ടീച്ചർക്ക് യാത്രയയപ്പ് നല്കി.
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് 
പി.കെ ഗംഗാധരൻ അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ  ഒ.പി സുഹറ സ്വാഗതം ആശംസിച്ചു.ഗ്രാമപഞ്ചായത്ത്
വൈസ് പ്രസിഡൻറ് ഫാത്തിമ അബു മുഖ്യാതിഥിയായി.മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് 
പി അബ്ദുൽ നാസർ,വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷഹന എസ്.പി, ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.കെ അബ്ദുല്ലക്കുട്ടി,
വാർഡ് വികസന സമിതി കൺവീനർ ടി എൻ അബ്ദുറസാഖ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ 
കെ. ആനന്ദകൃഷ്ണൻ, അശോകൻ പുനത്തിൽ,പാറങ്ങോട്ടിൽ ഇബ്രാഹിം ഹാജി, എം.ഷീജ ബാബു,
ഓമശ്ശേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ ഗിരീഷ് കുമാർ, സി.ഡി.പി.ഒ എൻ.പി തബ്സലീന,ആർ.കെ അബ്ദുല്ല ഹാജി, ആർ.എം അനീസ്, എ.കെ ഇബ്രാഹിം കുട്ടി ഹാജി, എം.സി ഷാജഹാൻ, കെ.പി ജാബിർ മാസ്റ്റർ, ഇ.കെ പവിത്രൻ, കെ.കെ കൃഷ്ണൻ കുട്ടി, പ്രിയ ടീച്ചർ, സിദ്ധീഖ് വി.പി, കെ.കെ മൊയ്തീൻ കുട്ടി , എം.ടി അബ്ദുറഹ്മാൻ,സി.കെ ജയപ്രകാശൻ,ലിനീഷ് കുമാർ, രജീഷ് , മിനി, സുധ, പ്രമീള, ഉഷ, സന്ധ്യ തുടങ്ങിയവർ സംസാരിച്ചു. അങ്കണവാടി ടീച്ചർ ബിനി യു.സി നന്ദി പറഞ്ഞു.

Post a Comment

0 Comments