Ticker

6/recent/ticker-posts

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് തുടക്കം കുറിച്ചു.




കൂടരഞ്ഞി :
സംസ്ഥാന യുവജന ക്ഷേമ ബോർഡും, കൂടരഞ്ഞി പഞ്ചായത്തും സംയുക്തമായി നടത്തുന്ന കേരളോത്സവത്തിന് കുളിരാമുട്ടിയിൽ തുടക്കമായി.
ആദ്യ മത്സരം വോളിബോൾ കുളിരാമുട്ടി മണിമലതറപ്പിൽ സ്റ്റേഡിയത്തിൽ നടന്നു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ആദർശ് ജോസഫ് ഉദ്ഘടനം ചെയ്തു. വാർഡ് മെമ്പർ ബോബി ഷിബു അധ്യക്ഷയായി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. എസ് രവീന്ദ്രൻ സ്വാഗതം പറഞ്ഞു. വൈ. പ്രസിഡന്റ്‌ മേരി തങ്കച്ചൻ, മെമ്പർന്മാരായ ബാബു മൂട്ടോളി, സീന ബിജു, എൽസമ്മ ജോർജ്, റോസ്‌ലി ജോസ്, യൂത്ത് കോ - ഓർഡിനേറ്റർ അരുൺ എസ്. കെ, സ്പോർട്സ് കൺവീനർ തോമസ് പോൾ, ജിബിൻ മണിക്കോത്കുന്നേൽ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments