Ticker

6/recent/ticker-posts

കൊടുവള്ളി കെ എസ് ഇ ബി ജീവനക്കാരനെ ആക്രമിച്ചതിൽ പ്രതിഷേധ പ്രകടനവും, പൊതുയോഗവും നടത്തി .



കൊടുവള്ളി :
കൊടുവള്ളി ഇലക്ട്രിക്കൽ സെക്ഷനിലെ ലൈൻമാൻ നാരായണനെ   വൈദ്യുതി ബില്ല്  കുടിശ്ശികയായ ഉപഭോക്താവിന്റെ വൈദ്യുതി വിച്ഛേദിക്കുന്ന ജോലിക്കിടയിൽ മർദ്ദിച്ചതിന്റെ ഭാഗമായി വൈദ്യുതി ജീവനക്കാർക്ക് നിർഭയമായി ജോലി ചെയ്യുന്നതിന് സാഹചര്യം ഒരുക്കണമെന്നും  നിലവിൽ അറസ്റ്റ് ചെയ്തു റിമാൻഡിൽ ആയ പ്രതിക്കെതിരെ
ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടുകൊണ്ട്  സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കൊടുവള്ളിയിൽ നൂറുകണക്കിന് തൊഴിലാളികളും ഓഫീസർമാരും പ്രകടനവും വിശദീകരണ യോഗവും നടത്തി.


വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് പി കെ പ്രമോദ് ഉദ്ഘാടനം നിർവഹിച്ചയോഗത്തിൽ
വർക്കേഴ്സ് ഫെഡറേഷൻജില്ലാ സെക്രട്ടറി സതീഷ് കെ  സ്വാഗതം പറഞ്ഞു.

ഓഫീസ് അസോസിയേഷൻ നോർത്ത് സോൺ പ്രസിഡണ്ട്   എൻ  ഇ സലിംഅധ്യക്ഷത വഹിച്ചു.

സജീവൻ  I N T U C,
ശ്രീജേഷ്  BMS ,
ഓ .പുഷ്പൻ പെൻഷനേഴ്സ് 
പീറ്റർ കുട്ടി , A lT UC
ഷാജി , കോൺട്രാക്ട് വർക്കേഴ്സ് CITU
എം എം അബ്ദുൽ അക്ബർ ,വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി
എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു
വർക്കേഴ്സ് അസോസിയേഷൻ ബാലുശ്ശേരി ഡിവിഷൻ സെക്രട്ടറി കെ ഉദയകുമാർ നന്ദി പറഞ്ഞു

Post a Comment

0 Comments