താമരശ്ശേരി : ലോകസഭാ അംഗം എന്ന നിലയിൽ അഞ്ചുവർഷക്കാലം വയനാടിൻ്റെ വികസനത്തിനു വേണ്ടി ഒന്നും ചെയ്യാത്ത രാഹുൽഗാന്ധിയുടെ
നിലപാടിനുള്ള ശക്തമായ തിരിച്ചടിയായിരിക്കും ഉപതെരഞ്ഞെടുപ്പിൽ വയനാട്ടിലെ വോട്ടർമാർ നൽകുകയെന്ന് ബിജെപി ഉത്തരമേഖല സെക്രട്ടറി എം. പ്രേമൻ മാസ്റ്റർ പ്രസ്താവിച്ചു.
എൻ ഡി എ സ്ഥാനാർത്ഥി നവ്യാ ഹരിദാസിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം
ബിജെപി ഈങ്ങാപ്പുഴ ഏരിയ കമ്മിറ്റി പെരുമ്പിള്ളിയിൽ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ഡല വികസനത്തിന് വേണ്ടി
ചെയ്ത കാര്യങ്ങൾ മുൻനിർത്തി ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാൻ
കോൺഗ്രസിന് ആർജ്ജവമില്ല.
നരേന്ദ്രമോദി സർക്കാർ രാജ്യത്താകമാനം നടപ്പിലാക്കിയ വികസനത്തിന്റെ മുൻനിർത്തിയാണ് എൻഡിഎ വോട്ട് ചോദിക്കുന്നത്.
വയനാടിന്റെ വികസന മുരടിപ്പിന് പരിഹാരം കാണാൻ എൻ ഡി എ വിജയിക്കണം.
ഏരിയ പ്രസിഡണ്ട് മനോജ് പെരുമ്പള്ളി അധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി ,
സംസ്ഥാന കൗൺസിൽ അംഗം ഷാൻ കട്ടിപ്പാറ പ്രസംഗിച്ചു.
വി.കെ രാജേഷ് സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു.
0 Comments