തിരുവമ്പാടി :
മുക്കം ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ പുല്ലൂരാംപാറ സെൻറ് ജോസഫ്സ് യു പി സ്കൂൾ എൽ.പി. വിഭാഗത്തിൽ ഓവറോൾ ചാമ്പ്യന്മാരായി. പങ്കെടുത്ത എല്ലാ ഇനങ്ങളിലും A ഗ്രേഡ് കരസ്ഥമാക്കി 65 പോയിന്റ് നേടിയാണ് സ്കൂൾ ചാമ്പ്യൻഷിപ്പ് നിലനിർത്തിയത്.
സ്കൂൾ അങ്കണത്തിൽ നടന്ന അനുമോദനയോഗം സ്കൂൾ മാനേജർ റവ. ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് സിജോ മാളോല അധ്യക്ഷത വഹിച്ച അനുമോദന ചടങ്ങിൽ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, എം പി ടി എ പ്രസിഡന്റ് ജിൻസ് മാത്യൂ, കലോത്സവം കൺവീനർ ഡോണ ജോസഫ്, അധ്യാപക പ്രതിനിധി ഡിൽന ജെ. മരിയ തുടങ്ങിയവർ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ നേർന്നു സംസാരിച്ചു. എൽ.പി , യു.പി കലോത്സവം, സംസ്കൃതോത്സവം, അറബി കലോത്സവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
0 Comments