കണ്ണോത്ത്: പ്ലാറ്റിനം ജൂബിലി വർഷം വ്യത്യസ്ത പരിപാടിയുമായി സെൻ്റ് ആൻ്റണീസ് യു പി സ്കൂൾ കണ്ണോത്ത്. പുതുപ്പാടി കോടഞ്ചേരി പഞ്ചായത്തുകളിലെ അങ്കൺവാടി മുതലുള്ള കുട്ടികളെ ഉൾപ്പെടുത്തി ശലഭോൽസവം എന്ന പേരിൽ വേറിട്ട പരിപാടി സംഘടിപ്പിച്ചു. കുട്ടികൾക്കായി കളറിംഗ്, ആക്ഷൻ സോങ്,ഫാൻസി ഡ്രസ്സ് തുടങ്ങിയ മത്സരങ്ങൾ നടത്തി.
എഴുപത്തി അഞ്ചാം വാർഷികത്തിൽ 75 കുട്ടികളെ അണിനിരത്തി നടത്തിയ മെഗാ തിരുവാതിര, ദഫ് മുട്ട്, മാർഗംകളി എന്നിവ അത്യന്തം ആകർകമായി. അമ്മമാർക്ക് വേണ്ടി വിവിധ മത്സരങ്ങളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചത് ഒരു നവ്യാനുഭവമായി.
മൈതാനത്തെ പ്രകമ്പനം കൊള്ളിച്ച വാശിയേറിയ ഫുട്ബോൾ മത്സരം
പരിപാടിക്ക് മാറ്റ് വർധിപ്പിച്ചു. ശേഷം മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബിരിയാണി നൽകി.
എഴുത്തുകാരനും സിനിമാ സംവിധായകനുമായ റോബിൻ തിരുമല മുഖ്യാതിഥി ആയിരുന്ന ചടങ്ങ് പുതുപ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് നജുമുന്നിസ ഷെരീഫ് ഉദ്ഘാടനം ചെയ്തു. ജൂബിലി കമ്മിറ്റി ജനറൽ കോഡിനേറ്റർ ഗിരീഷ് ജോൺ അധ്യക്ഷത വഹിച്ചു. മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ കമാൽ മുഹമ്മദ് ജൂബിലി സന്ദേശം നൽകി. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ് സമ്മാനദാനം നിർവഹിച്ചു. പ്രോഗാം കമ്മിറ്റി ചെയർമാൻ റോയി കുന്നപ്പിള്ളി സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കുട്ടിയമ്മ മാണി, വാർഡ് മെമ്പർ ഷിൻജോ തൈക്കൽ, പൂർവ്വ വിദ്യാർത്ഥി സി.എം തോമസ് മാസ്റ്റർ, കണ്ണോത്ത് ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ റോഷിൻ മാത്യു, പിറ്റിഎ പ്രസിഡൻ്റ് ജയ്സൺ കിളിവള്ളിക്കൽ , എം പി റ്റി എ പ്രസിഡൻ്റ് ഷൈല പടപ്പനാനി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ ജോസ് പി.എ നന്ദി പറഞ്ഞു.
0 Comments