തിരുവമ്പാടി :
വിഷരഹിത പച്ചക്കറികൾ കർഷകനിൽ നിന്നും നേരിട്ട് വാങ്ങുവാനുള്ള അവസരമാണ് നാട്ടുകാർക്കും അഗസ്ത്യൻമുഴി - തിരുവമ്പാടി റൂട്ടിലെ യാത്രക്കാർക്കുമായി തമ്പുരാട്ടിപ്പടിയിൽ കൃഷിയിടത്തോട് ചേര്‍ന്ന് തയ്യാറാക്കിയിരിക്കുന്നത്. വെണ്ട, ചുരക്ക, പയർ, കക്കരി, വെള്ളരി, ഇലക്കറിയിനങ്ങൾ, കൂർക്ക തുടങ്ങിയ വിവിധ ഭക്ഷ്യ വസ്തുക്കൾ ന്യായവിലക്ക് വിൽക്കുവാനുള്ള വിപണനകേന്ദ്രത്തിന്റെ ഉത്ഘാടനം വാർഡ് മെബർ ബീന ആറാംപുറത്തിന് വിഭവങ്ങൾ കൈമാറിക്കൊണ്ട് കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ നിർവ്വഹിച്ചു.
വ്യാഴാഴ്ച മുതൽ എല്ലാ ഒന്നിടവിട്ട ദിവസങ്ങളിലും രാവിലെ 10 മണി മുതൽ അന്നന്ന് വിളവെടുക്കുന്ന വിഭവങ്ങളുടെ വിൽപ്പനയുണ്ടായിരിക്കുന്നതാണെന്ന് കർഷകർ അറിയിച്ചു. ആദ്യ ദിവസം വിളവെടുത്ത് വിൽപ്പനക്കെത്തിച്ച വിഭവങ്ങൾ ഉത്ഘാടനം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളിൽ വിറ്റുതീരുകയുണ്ടായി.
കൃഷി അസിസ്റ്റന്റ് രാജേഷ്, തിരുവമ്പാടി ഫാം ടൂറിസം സൊസെറ്റി പ്രസിഡന്റ് അജു എമ്മാനുവൽ, മുക്കം വിഎഫ്പിസികെ പ്രസിഡന്റ് അബ്ദുൾ ബാർ, വൈസ് പ്രസിഡന്റ് വേണു തടപറമ്പിൽ, കർഷകരായ പികെ വിജയൻ, സുരേഷ് കെ, ബാലഗോപാലൻ, ഗോപി എപി, പ്രമോദ് എൻ, ബാബു സി, രമേഷ് കെപി തുടങ്ങിയവർ ഉത്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
മണ്ണിനോടും കൃഷിയോടുമുള്ള അദമ്യമായ സ്നേഹം സിരകളിലോടുന്ന പാരമ്പര്യ കർഷകരായ വിനീത്, വിജയൻ ചാലിൽ തൊടികയിൽ എന്നിവർക്ക് സാധ്യമായ എല്ലാവിധ പിന്തുണയുമായി കൃഷി ഓഫീസർ മുഹമ്മദ് ഫാസിലിന്റെയും അസിസ്റ്റന്റ് ഓഫീസർ രാജേഷിന്റെയും നേതൃത്വത്തിലുള്ള കൃഷിഭവൻ ഉദ്യോഗസ്ഥരും ഒപ്പമുണ്ട്.
0 Comments