ഓമശ്ശേരി:'ശുചിത്വ കേരളം,സുന്ദര കേരളം' എന്ന ലക്ഷ്യത്തോടെ ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ സീറോ വേസ്റ്റ് ദിനമായ മാർച്ച് 30 വരെ നീളുന്ന ജനകീയ കാമ്പയിന്റെ ഭാഗമായി ഓമശ്ശേരി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങൾക്കും ഹരിതപദവി നൽകിക്കൊണ്ട് ഓമശ്ശേരിയെ സമ്പൂർണ്ണ ഹരിത വിദ്യാലയ പഞ്ചായത്തായി പ്രഖ്യാപിച്ചു.മാലിന്യ മുക്തം നവ കേരളം ജനകീയ കാമ്പയിന്റെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായാണ് സമ്പൂർണ്ണ ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തിയത്.
ശാസ്ത്രീയ ഖര-ദ്രവ മാലിന്യ സംസ്കരണം,മണ്ണ്-ജല സംരക്ഷണം,പരിസ്ഥിതി സംരക്ഷണം,ഊർജ്ജ സംരക്ഷണം എന്നിവ പരിശോധിച്ച് മികവ് ഉറപ്പ് വരുത്തിയതിന് ശേഷമാണ് പഞ്ചായത്തിലെ 11 ഗവ:എയ്ഡഡ് വിദ്യാലയങ്ങളെയും ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചത്.
ഓമശ്ശേരി വിദ്യാപോഷിണി എൽ.പി.സ്കൂൾ,കെടയത്തൂർ എൽ.പി.സ്കൂൾ,ചാത്ത-വെണ്ണക്കോട് എൽ.പി.സ്കൂൾ,വേനപ്പാറ ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ,കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ,വെളിമണ്ണ യു.പി.സ്കൂൾ,ചാമോറ എൽ.പി.സ്കൂൾ എന്നീ വിദ്യാലയങ്ങൾക്ക് എ.പ്ലസ് ഗ്രേഡ് സർട്ടിഫിക്കറ്റും കൂടത്തായി ആസാദ് എൽ.പി.സ്കൂൾ,വേനപ്പാറ ഹോളി ഫാമിലി ഹൈസ്കൂൾ,പുത്തൂർ ഗവ:യു.പി.സ്കൂൾ,കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂൾ എന്നിവക്ക് എ ഗ്രേഡ് സർട്ടിഫിക്കറ്റുമാണ് നൽകിയത്.പഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങൾക്കും ഹരിത പദവി നൽകുകയും എല്ലാ ടൗണുകളും പൊതു ഇടങ്ങളും ഹരിത സുന്ദരമാക്കുകയും ഒരു പ്രധാനപ്പെട്ട ജംഗ്ഷൻ സൗന്ദര്യവൽക്കരണം നടത്തുകയും ചെയ്യുന്ന തുടർ പ്രവർത്തനങ്ങൾക്കും ഓമശ്ശേരി പഞ്ചായത്ത് തുടക്കം കുറിച്ചു.വലിച്ചെറിയലും കത്തിക്കലും ഉപേക്ഷിച്ച് ജനകീയ കാമ്പയിൻ വിജയിപ്പിക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു.
കമ്മ്യൂണിറ്റി ഹാളിൽ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഹരിത വിദ്യാലയ പ്രഖ്യാപനം നടത്തി.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ടി.എ.അഷ്‌റഫ്,ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ കെ.ലാജുവന്തി എന്നിവർ ക്ലാസെടുത്തു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,പഞ്ചായത്ത് സെക്രട്ടറി കെ.ഗിരീഷ് കുമാർ,പി.അബ്ദുൽ നാസർ,എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,വിവിധ സംഘടനാ പ്രതിനിധികളായ പി.വി.സ്വാദിഖ്,കെ.പി.അയമ്മദ് കുട്ടി മാസ്റ്റർ,എം.പി.രാഗേഷ്,ടി.ശ്രീനിവാസൻ,ഒ.പി.അബ്ദുൽ റഹ്മാൻ,പഞ്ചായത്തംഗങ്ങളായ എം.ഷീജ ബാബു,കെ.പി.രജിത,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,ബീന പത്മദാസ്,എം.ഷീല,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.ബ്രജീഷ് കുമാർ,കൃഷി ഓഫീസർ പി.പി.രാജി,പി.ഇ.സി.സെക്രട്ടറി വി.ഷാഹിന ടീച്ചർ,ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ.എം.ഉണ്ണികൃഷ്ണൻ,ഒ.എം.സുനു,സി.ഡി.എസ്.ചെയർപേഴ്സൺ സുഹറാബി നെച്ചൂളി എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ:ഹരിത വിദ്യാലയങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്വിമ അബു കൈമാറുന്നു.
0 Comments