Ticker

6/recent/ticker-posts

റോഡ് നവീകരണത്തിന്റെ പേരിൽ ഗതാഗതം തടഞ്ഞു; പ്രതിഷേധം.



തിരുവമ്പാടി - ഓമശ്ശേരി റോഡ് നവീകരണം ഇഴയുന്നതു മൂലം നാട്ടുകാർക്കു ദുരിതം

തിരുവമ്പാടി ഓമശ്ശേരി റോഡ് നവീകരണത്തിന്റെ ഭാഗമായി പുർണമായി ഗതാഗതം തടഞ്ഞ തിനെതിരെ വ്യാപക പ്രതിഷേധം

ഇന്നലെ വൈകിട്ടാണ് തോട്ട ത്തിൻകടവ് പാലത്തിന് സമീപം റോഡിൽ മെറ്റൽ ഇട്ട് പൂർണമായി ഗതാഗതം തടഞ്ഞത്.


ഇതോടെ രണ്ട് ഭാഗത്ത് നിന്ന് എത്തിയ വാഹനയാത്രക്കാർ പ്രതിഷേധം ഉയർത്തി. 

റോഡ് തടഞ്ഞതോടെ അഗസ്ത്യൻമുഴി വഴി ഓമശ്ശേരി യിൽ എത്തേണ്ട അവസ്ഥയാണ്.

 തിരുവമ്പാടി പൊലീസ് സ്‌ഥലത്ത് എത്തി ജനപ്രതിനിധികളുമായും  പ്രതിഷേധക്കാരുമായും സംസാരിച്ച് റോഡിന്റെ ഒരു ഭാഗം ഗതാഗതത്തിന് ഇന്നലെ തുറന്നു കൊടുത്തു.

കഴിഞ്ഞ 10 മാസമായി തുടരുന്ന തിരുവമ്പാടി - ഓമശ്ശേരി റോഡ് നവീകരണം ഇഴഞ്ഞു മുന്നോ ട്ടുപോകുന്ന അവസ്‌ഥയാണ്.

ഇടയ്ക്ക് കുറെ കാലം പ്രവൃത്തി  നിർത്തിവയ്ക്കും, പിന്നെ തുടരും എന്നതാണ് അവസ്‌ഥ. 

ഏറെ തിരക്കുള്ള റോഡിലെ ഗതാഗതം പോക്കറ്റ് റോഡുകളിലേക്ക് തിരിച്ചുവിടുന്നത് ഗതാഗത തടസ്സത്തിനും അപകടത്തിനും കാരണമാ
കുന്നു.

Post a Comment

0 Comments